ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ നിന്ന്‌ റാഫേൽ നദാലും ആഷ്‌ലി ബാർടിയും പുറത്തായി

ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ നിന്ന്‌ റാഫേൽ നദാലും ആഷ്‌ലി ബാർടിയും പുറത്തായി

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ നിന്ന്‌ റാഫേൽ നദാലും ആഷ്‌ലി ബാർടിയും പുറത്തായി. പുരുഷവിഭാഗം സിംഗിൾസ്‌ ക്വാർട്ടർ ഫൈനലിൽ ഗ്രീക്ക്‌ താരം സ്‌റ്റെഫാനോസ്‌‌ സിറ്റ്‌സിപാസാണ്‌‌ രണ്ടാംറാങ്കുള്ള  നദാലിനെ അട്ടിമറിച്ചത്‌.

ആദ്യ രണ്ടുസെറ്റ്‌ നഷ്‌ടപ്പെട്ടശേഷമാണ്‌ അഞ്ചുസെറ്റ്‌ പോരാട്ടത്തിൽ ( 3–-6, 2–-6, 7–-6, 6–-4, 7–-5) ഇരുപത്തിരണ്ടുകാരന്റെ വിജയം.

സെമിയിൽ റഷ്യൻ താരം ഡാനിൽ മെദ്‌വദേവാണ്‌ സിറ്റ്‌സിപാസിന്റെ എതിരാളി. മെദ്‌വദേവ്‌ ആന്ദ്രേ റുബ്‌ലേവിനെ തോൽപ്പിച്ചു. ഇന്ന്‌ ആദ്യസെമിയിൽ നൊവാക്‌ യൊകോവിച്ച്‌ റഷ്യക്കാരൻ അസ്‌ലൻ കരറ്റ്‌സേവിനെ നേരിടും. വനിതകളിൽ ഒന്നാംറാങ്കുകാരി ആഷ്‌ലി ബാർടി പുറത്തായി. ചെക്ക്‌ താരം ആഷ്‌ലി മുചോവ 1–-6, 6–-3, 6–-2ന്‌ തോൽപ്പിച്ചു.  ഇന്ന്‌ സെമിയിൽ സെറീന വില്യംസ്‌ നവോമി ഒസാകയെയും മുചോവ ജെന്നിഫർ ബ്രാഡിയെയും നേരിടും.

Leave A Reply
error: Content is protected !!