ബംഗാൾ മന്ത്രിക്ക് നേരെ ബോംബാക്രമണം ; അന്വേഷണം ഏറ്റെടുത്ത് സി.ഐ.ഡി

ബംഗാൾ മന്ത്രിക്ക് നേരെ ബോംബാക്രമണം ; അന്വേഷണം ഏറ്റെടുത്ത് സി.ഐ.ഡി

കൊൽക്കത്ത: പശ്ചിമബംഗാൾ മന്ത്രി സാകിർ ഹുസൈ​ന്​ നേരെയുണ്ടായ ബോംബാക്രമണത്തിന്‍റെ അന്വേഷണം ഏറ്റെടുത്ത് ബംഗാൾ സി.ഐ.ഡി. മുർഷിദാബാദിലെ നിംതിത റെയിൽവെ സ്​റ്റേഷനിൽ വെച്ചാണ് മന്ത്രിക്ക് നേരെ ​ ആക്രമണമുണ്ടായത്​. സംഭവ സ്ഥലം സി.ഐ.ഡി സംഘം വ്യാഴാഴ്ച രാവിലെ സന്ദർശിച്ചു.

അതെ സമയം മന്ത്രിക്കു നേരെ നടന്ന ആക്രമണത്തിൽ ഗൂഢാലോചനയു​ണ്ടെന്ന്​ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. പരിക്കേറ്റ്​ ചികിത്സയിൽ കഴിയുന്ന സാകിർ ഹുസൈനെ സന്ദ​ർശിച്ച ശേഷമാണ് മമതാ ബാനർജിയുടെ പ്രതികരണം . റെയിൽവ മന്ത്രാലയത്തിന്​ നേരെയും മമത വിമർശനമുന്നയിച്ചു. റെയിൽവെ സ്​റ്റേഷനിലെ സുരക്ഷ റെയിൽവെയുടെ ഉത്തരവാദിത്തമാണെന്നും സംസ്ഥാന സർക്കാറിന്‍റെയല്ലെന്നും മമത പറഞ്ഞു. ഉത്തരവാദിത്തത്തിൽ നിന്ന്​ റെയിൽവെക്ക്​ ഒഴിഞ്ഞു മാറാൻ സാധിക്കി​ല്ലെന്നും മമത കൂട്ടിച്ചേർത്തു .

ബുധനാഴ്ചയാണ്​ മന്ത്രിക്കും മരുമകനും നേരെ അക്രമികൾ ബോംബെറിഞ്ഞത്​. ആക്രമണത്തിൽ ഇരുവർക്കും​ ഗുരുതരമായി പരിക്കേറ്റു​. ഇവരെ കൂടാതെ 20ഓളം പേർക്കും പരിക്കേറ്റിട്ടുണ്ട്​. ഇതിൽ 12 പേരെ കൊൽക്കത്തയിലേക്ക്​ കൊണ്ടുപോയി

Leave A Reply
error: Content is protected !!