ഹെലന്റെ തമിഴ് റീമേക്കായ അൻപിർക്കിനിയാൾ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി. അന്ന ബെന്‍ കേന്ദ്രകഥാപാത്രമായെത്തിയ മലയാള ചിത്രമാണ് ഹെലൻ. എന്നാൽ അൻപിർക്കിനിയാളിൽ കീർത്തി പാണ്ഡ്യനാണ് നായികയായെത്തുന്നത്.
മലയാളത്തിൽ ലാൽ ചെയ്ത അച്ഛൻ കഥാപാത്രത്തെ അരുണ്‍ പാണ്ഡ്യനാണ് തമിഴിൽ അവതരിപ്പിക്കുന്നത്. ഗോകുലാണ് ചിത്രത്തിന്റെ സംവിധായകൻ. നിർമാണവും അരുൺ പാണ്ഡ്യൻ തന്നെയാണ്. മലയാളത്തിൽ അസർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നോബിൾ തമിഴ് പതിപ്പിലും ഇതേകഥാപാത്രമായി എത്തുന്നു.
മാത്തുക്കുട്ടി സേവ്യറാണ് സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തിൽപെട്ട ഹെലൻ സംവിധാനം ചെയ്തത്. ചിത്രം മികച്ച വിജയം നേടിയിരുന്നു.