പാലക്കാട് പി എസ് സി ഓഫീസ് താഴിട്ട് പൂട്ടി കെഎസ് യു പ്രവർത്തകർ

പാലക്കാട് പി എസ് സി ഓഫീസ് താഴിട്ട് പൂട്ടി കെഎസ് യു പ്രവർത്തകർ

പാലക്കാട്: പാലക്കാട് പി.എസ്.സി ഓഫീസ് കെ.എസ്.യു പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി.പിഎസ് സി നിയമനവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത്  നടക്കുന്ന പ്രതിഷേധ സമരത്തിന് പിന്തുണയുമായി പാലാക്കാടെ പി എസ് സി ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരാണ് ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അരമണിക്കൂറോളം പൂട്ടിയിട്ടത്. പി.എസ്‍.സി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റിയ ശേഷം പൂട്ട് പൊളിച്ച് ജീവനക്കാരെ പുറത്തേക്ക് എത്തിച്ചു. പിഎസ് സി-പിണറായി സരിത കമ്മീഷനാണെന്ന പോസ്റ്റർ ഓഫീസിൽ പതിച്ച പ്രതിഷേധക്കാർ ഗേറ്റിന് മുന്നിൽ കുത്തിയിരുന്നും പ്രതിഷേധ മുദ്രാവാക്യം വിളിച്ചു.

അതേസമയം പി.എസ്.നിയമനത്തില്‍ പ്രതിഷേധിച്ച് കെ.എസ്‌.യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. കൺട്രോൾ റൂം സി.ഐ എ.സി സദൻ ഉൾപ്പെടെ പൊലീസുകാർക്കും പരിക്കുണ്ട്. സംസ്ഥാന വൈസ് പ്രസിഡണ്ട് സ്‌നേഹ, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സൈദാലി, എൻഎസ്‌യു നേതാവ് എറിക് സ്റ്റീഫൻ എന്നിവരും പരിക്കേറ്റവരിലുണ്ട്.

Leave A Reply
error: Content is protected !!