യുവന്റസിനെ തോൽപ്പിച്ച് എഫ്‌സി പോർട്ടോ

യുവന്റസിനെ തോൽപ്പിച്ച് എഫ്‌സി പോർട്ടോ

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യ പാദത്തിൽ   യുവന്റസിനെ തോൽപ്പിച്ച് എഫ്‌സി പോർട്ടോ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കരുത്തരായ യുവന്റസിനെതിരെ  പോർട്ടോയുടെ ജയം. മറ്റൊരു മത്സരത്തിൽ സ്പാനിഷ് ക്ലബ്ബായ സെവിയ്യ ജർമൻ ക്ലബ്ബായ ബൊറൂഷ്യ ഡോട്മുണ്ടിന് മുമ്പിൽ വീണു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു തോൽവി. യുവന്റസിനെതിരായ മത്സരത്തിൽ  മെഹ്ദി തരാമി, മൂസ മറെഗ എന്നിവരാണ് പോർട്ടോയ്ക്കു വേണ്ടി ഗോൾ അടിച്ചത്. യുവന്റസിന്റെ ആശ്വാസ ഗോൾ ഫെഡ്രറികോ ഷിസ നേടി.

കളി തുടങ്ങി  രണ്ടാം മിനിറ്റിൽ തന്നെ പോർട്ടോ തരാമിയിലൂടെ മുമ്പിലെത്തിയിരുന്നു. രണ്ടാം പകുതിയുടെ ആരംഭത്തിലായിരുന്നു പോർട്ടോയുടെ രണ്ടാം ഗോൾ.  82-ാം മിനിറ്റിലാണ് യുവന്റസ് തിരിച്ചടിച്ചത്. അതേസമയം  ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെതിരെ പോർട്ടോയുടെ കന്നി ജയമാണിത്.

Leave A Reply
error: Content is protected !!