ദുബായിലെത്തുന്നവര്‍ക്ക് ക്യൂ.ആര്‍. കോഡുള്ള പി.സി.ആര്‍. പരിശോധനാഫലം നിര്‍ബന്ധം

ദുബായിലെത്തുന്നവര്‍ക്ക് ക്യൂ.ആര്‍. കോഡുള്ള പി.സി.ആര്‍. പരിശോധനാഫലം നിര്‍ബന്ധം

ദുബായ്: ദുബായിലേക്ക് വരുന്നവർ ഇനി മുതൽ ക്യൂആർ കോഡുള്ള കൊവിഡ്19 പിസിആർ പരിശോധനാ ഫലം ഹാജരാക്കണമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. ഒറിജിനൽ പരിശോധനാ ഫലത്തിലേക്ക് ലിങ്കുള്ള ക്യുആർ കോഡ് അടങ്ങുന്ന റിപ്പോർട്ടാണ് വേണ്ടത്.

കൊവിഡ്19 പരിശോധനയ്ക്കായി സാംപിളെടുക്കുന്ന ദിവസം, കൃത്യമായ സമയം, പരിശോധനാഫലം വന്ന സമയം എന്നിവയടക്കമുള്ള വിവരങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള വിമാനകമ്പനികൾ ഇത് സംബന്ധിച്ച് സമുഹ മാധ്യമങ്ങളിലൂടെ യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave A Reply
error: Content is protected !!