“പാലങ്ങള്‍ക്ക് വിട, ഇനി കുഴിക്കാനിറങ്ങാം”; ബി.ജെ.പിയില്‍ ചേരാനുള്ള ഇ ശ്രീധരന്റെ തീരുമാനത്തെ പരിഹസിച്ച് എന്‍.എസ് മാധവന്‍

“പാലങ്ങള്‍ക്ക് വിട, ഇനി കുഴിക്കാനിറങ്ങാം”; ബി.ജെ.പിയില്‍ ചേരാനുള്ള ഇ ശ്രീധരന്റെ തീരുമാനത്തെ പരിഹസിച്ച് എന്‍.എസ് മാധവന്‍

തിരുവനന്തപുരം: ബി.ജെ.പിയില്‍ ചേരാനുള്ള ഡി.എം.ആര്‍.സി ചെയര്‍മാന്‍ ഇ. ശ്രീധരന്റെ തീരുമാനത്തെ പരിഹസിച്ച് പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. പാലവും തുരങ്കവും നിര്‍മ്മിച്ച ശ്രീധരന് പാലങ്ങളോട് ഗുഡ് ബൈ പറഞ്ഞ് ഇനി കുഴിക്കാന്‍ ഇറങ്ങാം എന്നാണ് എന്‍.എസ് മാധവന്‍ പ്രതികരിച്ചത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് ഇ. ശ്രീധരന്‍ പാര്‍ട്ടിയില്‍ ചേരുന്നുവെന്ന് അറിയിച്ചത്. ബി.ജെ.പിയുടെ വിജയയാത്രാ വേളയില്‍ പാര്‍ട്ടിയില്‍ ചേരുമെന്നാണ് സുരേന്ദ്രന്‍ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ബി.ജെ.പിയില്‍ ചേരുമെന്ന കാര്യം ഇ. ശ്രീധരന്‍ സ്ഥിരീകരിച്ചത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറാവാനല്ല, നാടിനു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ് ബി.ജെ.പിയിൽ ചേർന്നതെന്ന് ഇ. ശ്രീധരൻ പറഞ്ഞു. സത്യസന്ധതയും കാര്യപ്രാപ്തിയുമുള്ളയാൾ എന്ന പ്രതിച്ഛായ തനിക്കുണ്ടെന്നും, താൻ ബി.ജെ.പിയിൽ ചേരുന്നതോടെ ജനങ്ങളുടെ കുത്തൊഴുക്കു തന്നെ പാർട്ടിയിലേക്കുണ്ടാകുമെന്നും ശ്രീധരൻ പറഞ്ഞു.

നാട്ടിനു വേണ്ടി വല്ലതും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യുക എന്നതാണ് ഉദ്ദേശ്യം. ഇപ്പോൾ അതിനു കഴിയുക ബി.ജെ.പിയിൽ ചേർന്നാൽ മാത്രമാണ്. എൽ.ഡി.എഫിനും യു.ഡി.എഫിനും കേരളത്തിനു വേണ്ടി ചെയ്യാൻ കഴിയുന്നതിന് പരിമിതിയുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുമായുള്ള സംഘർഷത്തിലാണ് അവർ എപ്പോഴും. ഇ. ശ്രീധരൻ പറഞ്ഞു. ഒമ്പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനം. കേരളത്തില്‍ ഒന്നും നടക്കുന്നില്ല. ഇവിടെ നീതി ഉറപ്പാക്കാന്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്നും ശ്രീധരന്‍ പറഞ്ഞു.

Leave A Reply
error: Content is protected !!