ആത്മനിര്‍ഭര്‍ ഭാരത് പ്രകാരം ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ ആമസോണ്‍

ആത്മനിര്‍ഭര്‍ ഭാരത് പ്രകാരം ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ ആമസോണ്‍

ചെന്നൈ:  സ്വയംപര്യാപ്ത പദ്ധതി ആത്മനിര്‍ഭര്‍ ഭാരത് പ്രകാരം ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ ആമസോണ്‍.  ചെന്നൈയിൽ  പ്ലാന്റ് സ്ഥാപിക്കും. ഇതുപ്രകാരം ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക് ആകും  ആദ്യം നിര്‍മിക്കുക. ഈ വര്‍ഷം അവസാനത്തോടെ ആദ്യ ഉത്പന്ന നിര്‍മാണ യൂനിറ്റ്  ആരംഭിക്കും. ഫോക്‌സ്‌കോണിന്റെ ഉപകമ്പനിയായ ക്ലൗഡ്‌ നെറ്റ്‌വര്‍ക് ടെക്‌നോളജിയെ പങ്കാളികളാക്കിയാണ് ചെന്നൈയിലെ നിര്‍മാണ യൂനിറ്റ് ആമസോണ്‍ ആരംഭിക്കുക.  ഒരു കോടി ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങളെ ഡിജിറ്റല്‍വത്കരിക്കാന്‍ 100 കോടി ഡോളര്‍ നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചു.

കേന്ദ്ര ഐ ടി മന്ത്രി രവിശങ്കര്‍ പ്രസാദുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ആമസോണ്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് അമിത് അഗര്‍വാള്‍ ആണ് ഇക്കാര്യം അറിയിച്ചത്.

Leave A Reply
error: Content is protected !!