ലോകോത്തര നിലവാരമുള്ള അനിമേഷൻ ചിത്രങ്ങളുമായി മൈ ടൂൺസ്

ലോകോത്തര നിലവാരമുള്ള അനിമേഷൻ ചിത്രങ്ങളുമായി മൈ ടൂൺസ്

ടെക്നോപാർക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്താരാഷ്ട്ര അനിമേഷൻ കമ്പനിയായ ടൂൺസ് മീഡിയ ഗ്രൂപ്പ് കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ലക്ഷ്യമിട്ട് മൈ ടൂൺസ് എന്നപേരിൽ ഒ ടി ടി പ്ലാറ്റ്ഫോം ആരംഭിക്കുന്നു. വിവിധ ഡിജിറ്റൽ പ്ലാറ്റുഫോമുകളിൽ മൈ ടൂൺസ് ലഭ്യമാക്കുന്നതിന് ആപ്പ് സ്റ്റോറുകൾ, ടെലികമ്പനികൾ, ഒ ടി ടികൾ, കണക്ടഡ് ടിവി കമ്പനികൾ എന്നിവയുമായി മൈ ടൂൺസ് സഹകരിക്കുന്നുണ്ട്. ഐഒഎസ്, ആൻഡ്രോയിഡ്, ആൻഡ്രോയ്ഡ് ടി വി പ്ലേ സ്റ്റോറുകൾ, റോക്കു വീഡിയോ ഓൺ ഡിമാൻഡ് പ്ലാറ്റ്ഫോം, ആപ്പിൾ ടിവി, ആമസോൺ ഫയർ ടിവി എന്നിവയിൽ മൈ ടൂൺസ് ആപ്പ് നിലവിൽ ലഭ്യമാണ്.

ഇന്ത്യയിലെ മുൻനിര ടെലികോം കമ്പനിയായ എയർടെല്ലിന്റെ ആപ്പ് സ്റ്റോറിൽ മൈടൂൺസിനെ ചേർക്കുന്നതിന് കരാർ ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യയിലെ എയർടെൽ വരിക്കാർക്ക് എയർടെൽ എക്സ്ട്രീം അപ്ലിക്കേഷൻ ഉപയോഗിച്ച് മൈ ടൂൺസ് ഡിജിറ്റൽ ലൈബ്രറിയിലേക്ക് പ്രവേശിക്കാം. കൂടാതെ, ലാറ്റിനമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ വിവിധ ടെൽകോ പ്ലാറ്റ്ഫോമുകളിൽ മൈടൂൺസിനെ കൂട്ടിച്ചേർക്കുന്നതിന് മൊബൈൽ ടെക് സേവന കമ്പനിയായ യു2ഒപിയ മൊബൈലുമായി സഹകരിക്കുന്നുണ്ട്.

കുട്ടികൾക്കും കുടുംബത്തിനും ഡിജിറ്റൽ മേഖലയിൽ സുരക്ഷിതമായ വിനോദ ഉപാധി ഒരുക്കുക എന്ന ആശയത്തിൽ നിന്നാണ് മൈ ടൂൺസിന്റെ ഉദയം. ഒരു ഇന്ത്യൻ വിനോദ കമ്പനി കുട്ടികൾക്കായി ആരംഭിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ഒ ടി ടി പ്ലാറ്റ്ഫോമാണ് മൈ ടൂൺസ്.

“ലോകോത്തര നിലവാരമുള്ള പരിപാടികൾ കുടുംബത്തിന് ഒട്ടാകെ ഒന്നിച്ചിരുന്ന് കാണാനുള്ള വേദിയൊരുക്കുകയാണ് മൈ ടൂൺസ്. വിവിധ ഭാഷകളിൽ ലഭ്യമാകുന്ന സുരക്ഷിതവും, രസകരവുമായ പരിപാടികൾ കുട്ടികൾക്ക് കാണാനുള്ള വേദിയായാണ് മൈ ടൂൺസിനെ ഞങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. മൈ ടൂൺസിന്റെ എല്ലാ പ്രോഗ്രാമിങ്ങും കുട്ടികൾക്ക് കാണുന്നതിനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നവയും കോ-വ്യൂയിങ് പ്രോത്സാഹിപ്പിക്കുന്നവയുമാണ്” , ടൂൺസ് മീഡിയ ഗ്രൂപ്പ് സിഇഒ പി.ജയകുമാർ പറഞ്ഞു.

“ഒ ടി ടി പ്ലാറ്റ്ഫോമുകളിലെ ഏറ്റവുമധികം വളർന്നുവരുന്ന പ്രേക്ഷക വൃന്ദം ആണ് കുട്ടികൾ. എയർടെൽ എക്സ്സ്ട്രീമിലെ സുരക്ഷയും വിദ്യാഭ്യാസവും സമന്വയിപ്പിക്കുന്ന പരിപാടികൾ ഞങ്ങൾക്ക് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. മൈ ടൂൺസുമായുള്ള ഞങ്ങളുടെ പങ്കാളിത്തം യുവ പ്രേക്ഷകർക്കായി ഇത്തരത്തിലുള്ള ഉത്തരവാദിത്തമുള്ള കൂടുതൽ പരിപാടികൾ നൽകാൻ സഹായിക്കും”, വിങ്ക് ചീഫ് പ്രൊഡക്റ്റ് ആൻഡ് ടെക്നോളജി ഓഫീസർ സുദിപ്ത ബാനർജി പറഞ്ഞു. എയർടെല്ലിന്റെ സ്ട്രീമിങ് ആപ്പാണ് വിങ്ക്.

“ടൂൺസ് മീഡിയ ഗ്രൂപ്പുമായി സഹകരിക്കുന്നതിനും അവരുടെ വളരെ വ്യത്യസ്തമായ ആഗോള ആനിമേഷൻ പ്ലാറ്റ്ഫോം ആയ മൈ ടൂൺസ് ഞങ്ങളുടെ ആഗോളതലത്തിലുള്ള ടെലികോം പാർട്ണർമാരുമായി പങ്കുവെക്കുന്നതിനും ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട്. യു2ഒപിയ മൊബൈലിൽ, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മൂല്യമേറിയ സേവനമെത്തിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു”, യു2ഒപിയ മൊബൈലിന്റെ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുമേഷ് മേനോൻ പറഞ്ഞു.

ടൂൺസ് മീഡിയ ഗ്രൂപ്പിന്റെ ഡിജിറ്റൽ വിഭാഗമായ ടൂൺസ് മീഡിയ നെറ്റ്‌വർക്കിങ് ഇതിനകം തന്നെ 18 യൂട്യൂബ് ചാനലുകൾ, 17 ദശലക്ഷത്തിലേറെ സബ്സ്ക്രൈബർമാർ, പ്രതിമാസം 350 ദശലക്ഷത്തിലേറെ വ്യൂവർഷിപ്പ് എന്നിവയുണ്ട്. കൂടാതെ, വിവിധ വീഡിയോ-ഓൺ-ഡിമാൻഡ് (VoD) പ്ലാറ്റ്ഫോമുകളിലും സ്മാർട്ട് ടിവി, ടെലികോം പ്ലാറ്റ്ഫോമുകളിലും ഇവ ലഭ്യമാണ്.

ലോകത്തിലെ ഏറ്റവും മികച്ച നിർമ്മാണ കമ്പനികളുമായും സ്റ്റുഡിയോകളുമായും ചേർന്ന് നിർമ്മിക്കുന്ന പ്രീമിയം പരിപാടികൾ കുട്ടികൾക്ക് മൈ ടൂൺസിലൂടെ എത്തിക്കാൻ കമ്പനി ശ്രമിക്കുന്നുണ്ട്.

1500 മണിക്കൂറിലധികമുള്ള പരിപാടികൾ ഇപ്പോൾ മൈടൂൺസ് ലൈബ്രറിയിൽ ലഭ്യമാണ്. ഇതിനു പുറമെ ഓരോ ആഴ്ചയും പുതിയ പരിപാടികളും ഉൾപ്പെടുത്തുന്നതാണ്. വ്യത്യസ്ത വിഭാഗങ്ങളിലുടനീളമുള്ള സിനിമകളും സീരീസുകളും ലൈബ്രറിയിൽ ഉൾപ്പെടുന്നു. ഇംഗ്ലീഷ് കൂടാതെ, സ്പാനിഷ്, റഷ്യൻ, ഹിന്ദി ഭാഷകളിൽ ഉള്ള പ്ലേലിസ്റ്റുകളും ഉണ്ട്. പ്ലാറ്റ്ഫോമിലെ പരിപാടികൾ പ്രീ-സ്കൂൾ കുട്ടികൾ , അപ്പർ പ്രീ സ്കൂൾ കുട്ടികൾ , കൗമാര പ്രായക്കാർ എന്നിവരെ ലക്ഷ്യമാക്കി തരംതിരിച്ചിരിക്കുന്നു. കുട്ടികൾക്കും കുടുംബങ്ങൾക്കും രസകരവും വിദ്യാഭ്യാസപരവും സുരക്ഷിതവും അഹിംസാത്മകവും പരിസ്ഥിതി സൗഹാർദ്ദം ഉണർത്തുന്നതുമായ പരിപാടികളിലൂടെ ഗുണനിലവാരമുള്ള വിനോദം നൽകുന്നതിന് പ്രോഗ്രാമിംഗ് ശ്രദ്ധാപൂർവ്വം തയ്യാറാക്കിയിരിക്കുന്നു. www.mytoonz.com എന്ന വെബ്സൈറ്റിലൂടെയും മൈ ടൂൺസ് ലൈബ്രറി ഓൺലൈനിൽ ലഭ്യമാക്കാം.

Leave A Reply
error: Content is protected !!