നടനും തൃണമൂൽ യുവ നേതാവുമായ ഹിരൺ ചാറ്റർജി ബി.ജെ.പിയിലേക്ക്

നടനും തൃണമൂൽ യുവ നേതാവുമായ ഹിരൺ ചാറ്റർജി ബി.ജെ.പിയിലേക്ക്

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന്​ മുമ്പ്​ തൃണമൂൽ കോൺഗ്രസിന്​ വീണ്ടും തിരിച്ചടി. നടനും തൃണമൂൽ കോൺഗ്രസ്​ യുവജന വിഭാഗം നേതാവുമായ ഹിരൺ ചാറ്റർജി പാർട്ടിവിട്ട്​ ബി.ജെ.പിയിലേക്ക് കൂടുമാറി .

വ്യാഴാഴ്​ച ബംഗാളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ റാലിക്കിടെ ഹിരൺ ചാറ്റർജി ബി.ജെ.പിയിൽ അംഗത്വമെടുക്കുകയായിരുന്നു. ദ്വിദിന തെരഞ്ഞെടുപ്പ്​ സന്ദർശനത്തിനാണ്​ അമിത്​ ഷാ ബംഗാളിലെത്തിയത്​. ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​ ദിലീപ്​ ഘോഷും ചടങ്ങിൽ പ​ങ്കെടുത്തു.

ബംഗാളി നടനായ യഷ്​ ദാസ്​ഗുപ്​ത ബി.ജെ.പിയിൽ ചേർന്നതിന്​ പിന്നാലെയാണ്​ ഹിരൺ ചാറ്റർജിയുടെ ബി.ജെ.പിയിലേക്കുള്ള കൂടുമാറ്റം . അതെ സമയം തൃണമൂൽ വിടുന്നകാര്യം ഹിരൺ ചാറ്റർജി നേരത്തേ വ്യക്തമാക്കിയിരുന്നു. എനിക്ക്​ ബഹുമാനം ലഭിക്കുന്നിടത്തേക്ക്​ താൻ പോകാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഹിരൺ ചാറ്റർജിയുടെ പ്രതികരണം.

ഏപ്രിൽ -മെയ്​ മാസങ്ങളിലാണ്​ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ്​. തെരഞ്ഞെടുപ്പിന്​ മുമ്പായി നിരവധി നോതാക്കളാണ്​ തൃണമൂൽ വിട്ട്​ ബി.ജെ.പിയിലെക്ക് ചേക്കേറിയത് .

Leave A Reply
error: Content is protected !!