കാറിന്റെ സണ്‍റൂഫ് മാറ്റി നവവധുവിന്റെ നൃത്തം ; അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാറിന്റെ സണ്‍റൂഫ് മാറ്റി നവവധുവിന്റെ നൃത്തം ; അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വിവാഹാഘോഷങ്ങള്‍ അതിരു കടക്കുമ്പോൾ ദുരന്തവും ഒപ്പമുണ്ടാകുമെന്ന കാര്യം വധൂ വരന്മാർ വിസ്മരിക്കും . അത്തരത്തിൽ ഉത്തര്‍പ്രദേശില്‍ ആഘോഷത്തിനിടെ ഉണ്ടായ അപകടത്തില്‍ നിന്ന് നവവധു രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

മുസാഫര്‍നഗറിലെ നയി മണ്ഡിയിലാണ് ആഘോഷങ്ങൾക്കിടെ വിവാഹസംഘത്തിലെ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് . വിവാഹച്ചടങ്ങിന് ഹേമ എന്ന വധുവിനെ വിവാഹവസ്ത്രവും ആഭരണങ്ങളുമെല്ലാം അണിയിച്ച് കാറില്‍ വരന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം.

ഡെറാഡൂണ്‍ ദേശീയപാതയിലൂടെ വിവാഹസംഘം സഞ്ചരിക്കുമ്പോള്‍ ഇവര്‍ പെട്ടന്ന് വരന്‍ അങ്കുറിന്റെ സംഘത്തെ കണ്ടു. ഇതോടെ ആഹ്ലാദത്താൽ മതി മറന്ന് ഹേമ കാറിന്റെ സണ്‍റൂഫിന് പുറത്തേയ്ക്ക് തലയിട്ട് നൃത്തം തുടങ്ങി. ഒപ്പമുണ്ടായിരുന്നവരും കാറില്‍ കയറി നൃത്തംവച്ചു. ഇങ്ങനെ ആഘോഷമായി സഞ്ചരിക്കവെയായിരുന്നു അപകടം.

തുടർന്നാണ് എതിരേ വന്ന ഒരു കാര്‍ നിയന്ത്രണം വിട്ട് വിവാഹ സംഘത്തിലേയ്ക്ക് ഇടിച്ചുകയറിയത് . വരന്‍ അങ്കുറിന്റെ ബന്ധു പ്രമോദ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. തുടർന്ന് ഒരു ഡസനോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ആളുകളും കാറിന്റെ ഭാഗങ്ങളും വധുവിന്റെ തലയ്ക്ക് സമീപത്തുകൂടി പറക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. തലനാരിഴയ്ക്കാണ് വധു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.അതെ സമയം ഇടിച്ച കാറിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പോലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Leave A Reply
error: Content is protected !!