തലസ്ഥാനത്തെ കെഎസ് യു മാർച്ചിൽ സംഘർഷം, പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി

തലസ്ഥാനത്തെ കെഎസ് യു മാർച്ചിൽ സംഘർഷം, പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി

തിരുവനന്തപുരം: നിയമനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി കെഎസ് യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് വ​ള​ഞ്ഞി​ട്ട് മ​ർ​ദ്ദി​ച്ചു. വ​നി​താ പ്ര​വ​ർ​ത്ത​ക​ര​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ഏ​താ​ണ്ട് ഒ​രു മ​ണി​ക്കൂ​റോ​ളം സെ​ക്ര​ട്ട​റി​യേ​റ്റ് പ​രി​സ​ര​ത്ത് യു​ദ്ധ​സ​മാ​ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​എം.​അ​ഭി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നാ​ണ്. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ​തി​ന് പി​ന്നാ​ലെ പ്ര​തി​ഷേ​ധ​ക്കാ​ർ കന്‍റോ​ണ്‍​മെ​ന്‍റ് ഗേ​റ്റി​ന് മു​ന്നി​ലെ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് സെ​ക്ര​ട്ട​റി​യേ​റ്റി​നു​ള്ളി​ൽ ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം തു​ട​ങ്ങി​യ​ത്.

നി​ര​വ​ധി ത​വ​ണ പോ​ലീ​സ് ലാ​ത്തി​വീ​ശി​യെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു​പോ​കാ​ൻ ത​യാ​റാ​യി​ല്ല. സെ​ക്ര​ട്ട​റി​യേ​റ്റ് വ​ള​പ്പി​ൽ നി​ന്ന് പോ​ലീ​സു​കാ​രും റോ​ഡി​ൽ നി​ന്നും പ്ര​തി​ഷേ​ധ​ക്കാ​രും ക​ല്ലും ക​സേ​ര​യും പ​ര​സ്പ​രം വ​ലി​ച്ചെ​റി​ഞ്ഞു. മാർച്ച് അക്രമാസക്തമായതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തേക്ക് എത്തിയതോടെ സ്ഥലം കൂടുതൽ സംഘർഷഭരിതമായി. പരസ്പ്പരമുണ്ടായ ഏറ്റുമുട്ടലിൽ പൊലീസിനും പരിക്കേറ്റു.

കെഎസ്‌യു ​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ സ്നേ​ഹ ഉൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് ത​ല​യ്ക്ക് ലാ​ത്തി​യ​ടി​യേ​റ്റി​ട്ടു​ണ്ട്. പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ഭി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

Leave A Reply
error: Content is protected !!