കാൽ തളർന്നുപോയ മത്തായിക്ക് ആശ്വാസ ധന സഹായം

കാൽ തളർന്നുപോയ മത്തായിക്ക് ആശ്വാസ ധന സഹായം

എറണാകുളം: തടി കയറ്റുന്നതിനിടെ കാലിൽ തടി വീണ് താൽ തളർന്ന് വീൽ ചെയറിൽ കഴിയുന്ന വാരപ്പെട്ടി സ്വദേശി കെ.സി. മത്തായിക്ക് ആശ്വാസമായി മുഖ്യമന്ത്രിയുടെ ധനസഹായം. ഒൻപതു വർഷങ്ങൾക്ക് മുൻപാണ് മത്തായിക്ക് അപകടമുണ്ടായത്. മൂന്നു മക്കളുള്ള ഇദ്ദേഹത്തിന് ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ഇടയ്ക്ക് ലോട്ടറി കച്ചവടം നടത്തിയെങ്കിലും പിന്നീട് നിർത്തി.

ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ താത്കാലിക ജോലിയുണ്ട്. ഈ വരുമാനമാണ് കുടുംബത്തിൻ്റെ ഏക ആശ്രയം. ആൻ്റണി ജോൺ എം.എൽ.എയുടെ നിർദേശപ്രകാരമാണ് മത്തായി സാന്ത്വന സ്പർശം അദാലത്തിലെത്തിയത്. ചികിത്സാ സഹായത്തിനുള്ള അപേക്ഷയ്‌ക്കൊപ്പം മുച്ചക്ര വാഹനത്തിനുള്ള അപേക്ഷയും നൽകിയിട്ടുണ്ട്.

Leave A Reply
error: Content is protected !!