ഇന്ധനവില : രാജസ്ഥാനെ കടത്തി വെട്ടി മധ്യപ്രദേശ് മുന്നിൽ ; പുതിയ ഡിജിറ്റൽ മെഷീനുകൾ വേണം

ഇന്ധനവില : രാജസ്ഥാനെ കടത്തി വെട്ടി മധ്യപ്രദേശ് മുന്നിൽ ; പുതിയ ഡിജിറ്റൽ മെഷീനുകൾ വേണം

ഭോപ്പാൽ: രാജസ്ഥാന് പിന്നാലെ പെട്രോളിന് ലിറ്ററിന് 100 രൂപ കടക്കുന്ന സംസ്ഥാനമായി മധ്യപ്രദേശ്. തുടർച്ചയായ 11ാം ദിവസവും ഇന്ധനവില വർധിപ്പിച്ച സാഹചര്യത്തിലാണ് മധ്യപ്രദേശ് ഈ’ അപൂർവ നേട്ട ‘ത്തിലേക്ക് കുതിച്ചത് .

രാജ്യത്ത് ഏറ്റവും കൂടുതൽ ഇന്ധന നികുതിയുള്ള രാജസ്ഥാൻ കഴിഞ്ഞ ദിവസം തന്നെ സെഞ്ച്വറി പിന്നിട്ടിരുന്നു. പെട്രോൾ വില 34 പൈസയും ഡീസൽ 32 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. മധ്യപ്രദേശിലെ അനുപ്പൂരിൽ 100.25 രൂപയാണ് ഇന്ന് പെട്രോൾ വില. പ്രീമിയം പെട്രോളിന് ഇവിടങ്ങളിൽ നേരത്തെ തന്നെ 100 കടന്നിരുന്നു. ഈ മാസം മാത്രം പെട്രോളിന് വർധിച്ചത് 3.52 രൂപയാണ്. ഡീസലിന് 3.92 രൂപയും വർധിച്ചു.

ഇന്ധന വില വർദ്ധനവിനെ തുടർന്ന് മധ്യപ്രദേശിലെ പഴയ അനലോഗ് മെഷീനുകൾ ഉപയോഗിക്കുന്ന പമ്പുകളിൽ മൂന്നക്ക വില കാണിക്കാൻ സൗകര്യമില്ലാത്തതിനാൽ പുതിയ ഡിജിറ്റൽ മെഷീനുകൾ സ്ഥാപിക്കേണ്ടിയ സാഹചര്യമാണുള്ളത് .

Leave A Reply
error: Content is protected !!