ഡിവൈഎഫ്‌ഐ ബ്രോക്കര്‍ പണി നിര്‍ത്തണമെന്ന് ഷാഫി പറമ്പില്‍

ഡിവൈഎഫ്‌ഐ ബ്രോക്കര്‍ പണി നിര്‍ത്തണമെന്ന് ഷാഫി പറമ്പില്‍

തിരുവനന്തപുരം: പിഎസ്‌സി സമരം ഒത്തു തീര്‍ക്കാനുള്ള ഡിവൈഎഫ്‌ഐ ശ്രമത്തെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ്. ഡിവൈഎഫ്‌ഐ ബ്രോക്കര്‍ പണി നിര്‍ത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ . ആര്‍ജവമുള്ള മന്ത്രിമാരുണ്ടെങ്കില്‍ ഉദ്യോഗാര്‍ത്ഥികളെ ചര്‍ച്ചയ്ക്ക് വിളിക്കട്ടെയെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

ഡിവൈഎഫ്ഐ യൂത്ത് കോണ്‍ഗ്രസിനെ ഉപദേശിക്കേണ്ട. മുഖ്യമന്ത്രിയുടെ കാല്‍ക്കീഴില്‍ കിടക്കുന്ന അവസ്ഥയാണ് ഡിവൈഎഫ്ഐയ്ക്ക് എന്നും ഷാഫി പറഞ്ഞു. അതേസമയം, തലസ്ഥാനത്ത് സമരത്തിന്‍റെ മറവില്‍ കലാപത്തിനാണ് യൂത്ത് കോണ്‍ഗ്രസ് ശ്രമിക്കുന്നത് എന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.എ.റഹിം. സമാധാനപൂര്‍ണമായി ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് കോണ്‍ഗ്രസ് നടത്തി വരുന്നത്. ഇതിന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മറുപടിപറയേണ്ടി വരുമെന്നും എ.എ.റഹിം പറഞ്ഞു.

Leave A Reply
error: Content is protected !!