ഈ ശോഭചേച്ചിയുടെ ഒരു കാര്യമേ : എന്നെ നാണം കെടുത്തല്ലേ കൂട്ടുകാരെ…!

ഈ ശോഭചേച്ചിയുടെ ഒരു കാര്യമേ : എന്നെ നാണം കെടുത്തല്ലേ കൂട്ടുകാരെ…!

ബിജെപി സംസ്ഥാനനേതൃത്വവുമായി ഇടഞ്ഞുനിന്ന ശോഭാ സുരേന്ദ്രന്‍ 10 മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു . സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി 48 മണിക്കൂര്‍ ഉപവാസമനുഷ്ഠിച്ചാണു ശോഭ വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുന്നത് .

ദീർഘ നാളെത്തെ അവധിയൊന്നുമല്ലാതെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റായി നോമിനേറ്റ് ചെയ്‍തതിൽ പ്രതിഷേധിച്ചാണ് ശോഭ സുരേന്ദ്രൻ സജീവ രാഷ്രീയത്തിൽ നിന്നും മാറി നിന്നത് . പാർട്ടിയിൽ ഒരു തിരുത്തൽ ശക്തിയാകാമെന്നും സംസ്ഥാന നേതൃത്വം പിടിച്ചടക്കാമെന്നും വിചാരിച്ചാണ് മാറി നിന്നത് .

മാറി നിൽക്കാൻ പ്രേരിപ്പിക്കുകയും വിമത സ്വരം ഉയർത്തി കൂടെ നിന്നവരും ഓരോരുത്തരായി പാർട്ടിയിൽ സജീവമായി . ശോഭ ചേച്ചി മാത്രം ഒറ്റപ്പെട്ടു . കൂടെ നിന്നവരെല്ലാം ശോഭ ചേച്ചിയെ കാലുവാരി . അവർക്കറിയാം ശോഭ ചേച്ചിയുടെ കൂടെ നിന്നാൽ ഇങ്ങനെ നിൽക്കാനേ പറ്റൂ . നിന്ന് നിന്ന് ഒടുവിൽ പാർട്ടിയിൽ നിന്ന് തന്നെ പുറത്താകുമെന്ന് .

എല്ലാവരും പാലം വലിച്ചു സുരേന്ദ്രന്റെ കൂടാരത്തിലേക്ക് ഓടിക്കയറിയപ്പോൾ ആ ഒറ്റപ്പെടലിന്റെ വീർപ്പ് മുട്ട് സഹിക്കാൻ വയ്യാഞ്ഞാണ് ഒടുവിൽ ശോഭയും മനസ്സില്ലാ മനസ്സോടെ സുരേന്ദ്രന്റെ കൂടാരത്തിന്റെ പടിവാതുക്കൽ നാണം കെട്ട് എത്തിയത്

നേരത്തെ പാര്‍ട്ടിയില്‍ വീണ്ടും സജീവമാകണമെന്നു കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിട്ടു പോലും ശോഭ വഴങ്ങിയിരുന്നില്ല. മസ്സിൽ പിടിച്ചു നിന്നു . അടുത്തിടെ ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡ സംസ്ഥാനത്തെത്തിയതോടെയാണ് ഒറ്റപ്പെട്ട് പോകുമെന്ന തോന്നലുണ്ടായത് .

ഉടൻ തന്നെ സംസ്ഥാനനേതൃത്വം തന്നെ അവഗണിക്കുന്നുവെന്ന പരാതിയുമായി ശോഭ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കണ്ടു . അപമാനവും അവഹേളനവും അവഗണനയും മോദിയോട് പറഞ്ഞു .

മോദി ആശ്വസിപ്പിച്ചു വന്ന വഴിയേ പൊയ്ക്കോളാൻ പറഞ്ഞു . അത് കഴിഞ്ഞു തിരിച്ചെത്തി യപ്പോഴാണ്  മോദി കേരളത്തിൽ വന്നത് . ശോഭ വിചാരിച്ചത് മോദിയുടെ നിർദ്ദേശപ്രകാരം സുരേന്ദ്രനും കൂട്ടരും വന്ന് കരഞ്ഞു കാലു പിടിക്കുമെന്ന് . പക്ഷെ ശോഭ ചേച്ചിയുടെ പ്രതീക്ഷകളെല്ലാം തെറ്റി .

എന്നാലിനിയും മാറി നിന്നാൽ എന്നെന്നേക്കും മാറി നിൽക്കാനേ പറ്റു എന്ന് തിരിച്ചറിഞ്ഞതോടെ യാണ് നേരെ തിരുവനന്തപുരത്തേക്ക് വണ്ടി കേറിയത് . വിശ്വസ്തരായ നാല് അനുയായികള്‍ക്കൊപ്പമാണു ശോഭ സെക്രട്ടേറിയറ്റ് പടിക്കലെത്തിയത്.

മടങ്ങി വരവിനേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ”ശോഭാ സുരേന്ദ്രനെന്നാല്‍ ബി.ജെ.പി”യാണ് എന്നായിരുന്നു മറുപടി. പോരാട്ടമനസുള്ള എല്ലാ പാര്‍ട്ടിക്കാരും ഉദ്യോഗാര്‍ഥികളെ പിന്തുണയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ആ പറഞ്ഞത് കേൾക്കാൻ രസമുണ്ട് . പക്ഷെ ബിജെപി ക്കാർ അതെങ്ങനെ എടുക്കുമെന്ന് കണ്ടറിയണം . എങ്ങനെയും പിടിച്ചു നിൽക്കാൻ ഒരു കച്ചി തുരുമ്പാണ് സെക്രട്ടറിയേറ്റിന് മുന്നിലുള്ള സമരം. 48 മണിക്കൂറാണ് ഉപവാസമിരിക്കുന്നത് .

ഈ 48 മണിക്കൂറിനിടെ അവിടെ സമരമിരിക്കുന്ന മറ്റ് സമരക്കാർ സമരം അവസാനിപ്പിച്ചു പോകല്ലേ യെന്നാണ് ശോഭ ചേച്ചിയുടെ പ്രാർത്ഥന . കാരണം ശോഭയുടെ കൂടെയിരിക്കാൻ ബിജെപി ക്കാരില്ല . ആകെയുള്ളത് മറ്റ് സമരക്കാരും . അവർ അവസാനിപ്പിച്ച് പോയാൽ ശോഭയും നാണംകെട്ട് പൊടിതട്ടി എഴുന്നേറ്റു പോകേണ്ടിവരും  .

എന്നെ നാണം കെടുത്തല്ലേ കൂട്ടുകാരെ എന്റെ നിലനിൽപ്പിന്റെ പ്രശനമാണേ എന്നാണ് മനസ്സിൽ പ്രാർത്ഥിക്കുന്നത് . ശോഭചേച്ചിയുടെ ഒരു കാര്യമേ.

Leave A Reply
error: Content is protected !!