ബിജെപി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിയാകും: ഇ ശ്രീധരന്‍

ബിജെപി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിയാകും: ഇ ശ്രീധരന്‍

കോഴിക്കോട്: ബിജെപിയില്‍ ചേരുന്ന കാര്യം സ്ഥിരീകരിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇ ശ്രീധരൻ  പറഞ്ഞു. വിജയ് യാത്ര വേളയിൽ അദ്ദേഹം ഔപചാരികമായി പാർട്ടി അംഗത്വമെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രശസ്തനായ, എല്ലാവർക്കും അറിയാവുന്ന ഒരാൾക്കൂടി പാർട്ടിയിലേക്ക് എത്തുന്നു എന്ന ആമുഖത്തോടെയായിരുന്നു കെ സുരേന്ദ്രന്റെ പ്രഖ്യാപനം. വരും ദിവസങ്ങളിൽ കൂടുതൽ പേർ ബിജെപിയിലേക്ക് എത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്ന് മെട്രോ മാന്‍ ഇ. ശ്രീധരന്‍. 9 വര്‍ഷത്തെ അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ഒരു കാര്യവും നടക്കുന്നില്ല. കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര ഫെബ്രുവരി 21ന് കാസര്‍ഗോഡാണ് ആരംഭിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.

Leave A Reply
error: Content is protected !!