തെലങ്കാനയിൽ അഭിഭാഷക ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി ; ടി.ആർ.എസ്​ നേതാവെന്ന് മരണമൊഴി

തെലങ്കാനയിൽ അഭിഭാഷക ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി ; ടി.ആർ.എസ്​ നേതാവെന്ന് മരണമൊഴി

ഹൈദരാബാദ്​: തെലങ്കാനയിൽ അഭിഭാഷക ദമ്പതികളെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി അജ്ഞാത സംഘം . തെലങ്കാന ഹൈകോടതിയിലെ അഭിഭാഷകരായ ഗട്ടു വമൻ റാവു, നാഗമണി എന്നിവരാണ് ക്രൂരമായി ​ കൊല ചെയ്യപ്പെട്ടത് . പെഡ്ഡപ്പള്ളി ജില്ലയിലാണ്​ സംഭവം.

ഹൈദരാബാദിൽ നിന്ന്​ വീട്ടിലേക്കു​ള്ള യാ​ത്രാ മധ്യേ ഉച്ചക്ക്​ രണ്ട്​ മണിയോടെയാണ്​ ദമ്പതികൾ ആക്രമിക്കപ്പെട്ടത്​. ഇവർ സഞ്ചരിച്ച കാർ രാമഗിരി മണ്ഡലിലെ കൽ​വച്ചെർല ഗ്രാമത്തിൽ വെച്ച് രണ്ടുപേർ തടയുകയും​ കാറിൽനിന്ന് പുറത്തേക്ക്​ വലിച്ചിഴച്ച്​​ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. അരിവാളും കത്തിയും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന്​ പൊലീസ്​ വെളിപ്പെടുത്തി .

സംഭവ സ്ഥലത്തെത്തിയ പൊലീസുകാരാണ്​ ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിലെത്തിച്ചത്​. അക്രമികൾ വാടക കൊലയാളികളാണെന്നാണ്​ ​അന്വേഷണത്തിൽ വ്യക്തമായത്​. ഇവരെ പിടി കൂടാനായി പ്രത്യേക അന്വേഷണ സംഘത്തിന്​ രൂപം നൽകിയിട്ടുണ്ട്​.

അതെ സമയം ആക്രമണത്തിന്​ പിന്നിൽ ടി.ആർ.എസ്​ നേതാവാണെന്ന്​ മരിക്കുന്നതിന്​ മുമ്പ്​ ദമ്പതികളിൽ ഭർത്താവ്​ മൊഴി നൽകി. ഇവരുടെ ബന്ധുക്കളും ഇതേ മൊഴിയാണ്​ നൽകിയത്​. അനധികൃത സ്വത്ത്​ സമ്പാദന കേസ്​ ഉ​ൾപ്പെടെ നിരവധി വിവാദ കേസുകളിൽ നിയമ പോരാട്ടം നടത്തുന്നവരാണ് അഭിഭാഷക ദമ്പതികൾ.

തെലങ്കാന ആഭ്യന്തര വകുപ്പ്​ മന്ത്രി മുഹമ്മദ്​ മഹമ്മൂദ്​ അലി സംഭവത്തെ അപലപിച്ചു. ” ഈ സംഭവത്തെ സർക്കാർ വളരെ ഗൗരവത്തിലാണ്​ കാണുന്നത്​. കുറ്റവാളികൾ എത്രയും പെ​ട്ടെന്ന്​ പിടിക്കപ്പെടുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും” -ആഭ്യന്തര മന്ത്രി പറഞ്ഞു.

Leave A Reply
error: Content is protected !!