നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന്‌ ശോഭ സുരേന്ദ്രന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന്‌ ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന്‌ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ഇക്കാര്യം പാര്‍ട്ടിനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലില്‍ മാദ്ധ്യമളോട് സംസാരിക്കവെയാണ് ശോഭാസുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

“ഏത് മണ്ഡലത്തില്‍ മത്സരിക്കും എന്നതടക്കമുള്ള ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ല.  സംസ്ഥാന കേന്ദ്ര നേതൃത്വത്തെ മത്സരിക്കില്ലെന്ന് മാസങ്ങള്‍ക്ക് മുമ്പേ അറിയിച്ചു.  ഇപ്പാള്‍ സമരം ചെയ്യുന്നത് സീറ്റിന് വേണ്ടിയെന്ന വാര്‍ത്ത വന്നതിനാലാണ് ഇങ്ങനെ പ്രതികരിക്കുന്നത്”, ശോഭ പ്രതികരിച്ചു.

സമരത്തിനെത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല എന്നും അവര്‍ പറഞ്ഞു. ശോഭാ സുരേന്ദ്രനെ തലസ്ഥാന ജില്ലയിലുള്‍പ്പെട ബി ജെ പിയുടെ എ ക്ളാസ് മണ്ഡലങ്ങളിലേതിലെങ്കിലും സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന തരത്തില്‍ നേരത്തേ പ്രചാരണമുണ്ടായിരുന്നു. സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കഴിഞ്ഞദിവസമാണ് ശോഭാസുരേന്ദ്രന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ 48മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചത്. ബിജെപിക്ക്‌ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ഉണ്ടാകുമെന്നും  ഒരു സീറ്റും ചോദിക്കാതെ പ്രചരണ രംഗത്ത് സജീവമാകുമെന്നും അവര്‍ അറിയിച്ചു.

Leave A Reply
error: Content is protected !!