അഫ്ഗാനിസ്ഥാനിലെ അഗ്നിബാധ ;കത്തിയെരിഞ്ഞത് നിരവധി ട്രക്കുകള്‍ ; സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത്

അഫ്ഗാനിസ്ഥാനിലെ അഗ്നിബാധ ;കത്തിയെരിഞ്ഞത് നിരവധി ട്രക്കുകള്‍ ; സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത്

കാബുൾ: അഫ്ഗാനിസ്ഥാനിലെ ഇസ്ലാം ക്വാലയിലുണ്ടായ അഗ്നിബാധയിൽ നൂറ് കണക്കിന് ട്രക്കുകള്‍ കത്തി യെരിഞ്ഞതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്. ഫെബ്രുവരി 13 നാണ് അഫ്ഗാന്റെയും ഇറാന്റെയും അതിര്‍ത്തി യായ ഇസ്ലാം ക്ലാലയില്‍ വെച്ച് ഇന്ധനം നിറച്ച് നൂറ് കണക്കിന് ട്രക്കുകള്‍ക്ക് തീപിടിക്കുന്നത്. 60 പേര്‍ക്ക് അന്ന് അപകടത്തില്‍ പരിക്കേറ്റിരുന്നു.

മാക്സറിന്റെ വേള്‍ഡ് വ്യൂ -3 ഉപഗ്രഹത്തില്‍ നിന്നുള്ളതാണ് പുതിയ ചിത്രങ്ങള്‍. സ്‌ഫോടനത്തിന് ദിവസങ്ങള്‍ക്ക് ശേഷവും പുകയണഞ്ഞിട്ടില്ലെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ബുധനാഴ്ചയാണ് ചിത്രങ്ങൾ പകർത്തിയത് .

പ്രകൃതിവാതകവും ഇന്ധനവും വഹിച്ച അഞ്ഞൂറിലധികം ട്രക്കുകളാണ് അന്ന് തീപ്പിടിത്തത്തത്തില്‍ നശിച്ചത്. അഫ്ഗാനിസ്ഥാനിലെ ദശലക്ഷക്കണക്കിന് ജനങളുടെ ജീവിതമാര്‍ഗമാണ് ഇസ്ലാം ക്വാല അതിര്‍ത്തി. അമേരിക്ക അനുവദിച്ച പ്രത്യേക ഇളവു പ്രകാരം ഇതുവഴി ഇറാനില്‍ നിന്ന് ഇന്ധനവും എണ്ണയും ഇറക്കുമതി ചെയ്യാന്‍ അഫ്ഗാനിസ്ഥാനാവും.

തീപിടിത്തം സ്‌ഫോടന സമാനമായതിനാൽ അഫ്ഗാനിസ്ഥാന് ഇറാനില്‍ നിന്നുള്ള വൈദ്യുതി വിതരണം നിര്‍ത്തേണ്ടിവന്നു. ഇത് പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിനെ ഇരുട്ടിലാക്കി.അഞ്ച് കോടി ഡോളറിന്റെ(363 കോടി രൂപ) നാശനഷ്ടമാണ് വിലയിരുത്തൽ .

Leave A Reply
error: Content is protected !!