കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ പ​ള്ളി​യി​ലേ​ക്ക് പ്രവേശിക്കരുത് : സൗദി മ​ത​കാ​ര്യ​വ​കു​പ്പ്

കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ പ​ള്ളി​യി​ലേ​ക്ക് പ്രവേശിക്കരുത് : സൗദി മ​ത​കാ​ര്യ​വ​കു​പ്പ്

ജി​ദ്ദ: ​കോ​വി​ഡ്​ ലക്ഷണങ്ങൾ സം​ശ​യി​ക്കു​ന്നു​വെ​ങ്കി​ൽ പ​ള്ളി​യി​ലേ​ക്ക്​ പോ​ക​രു​തെ​ന്ന്​ മ​ത​കാ​ര്യ​വ​കു​പ്പ്​ ആ​ളു​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. പ്രാർത്ഥനക്കായി പ​ള്ളി​ക​ളി​ൽ​ പ്രവേശിക്കുന്നവർ നി​ർ​ബ​ന്ധ​മാ​യും കോ​വി​ഡ് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

മാ​സ്​​ക്​ ധ​രി​ക്ക​ണം, ന​മ​സ്​​കാ​ര​വി​രി​പ്പു​ക​ൾ കൊ​ണ്ടു​വ​ര​ണം, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം തു​ട​ങ്ങി​യ നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. ന​മ​സ്​​ക​രി​ക്കാ​നെ​ത്തി​യ​വ​രി​ൽ 15 പേ​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ ആ​റു​ മേ​ഖ​ല​ക​ളി​ലാ​യി ഒ​മ്പ​ത്​ പ​ള്ളി​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​താ​യി മ​ത​കാ​ര്യ​വ​കു​പ്പ്​ ക​ഴി​ഞ്ഞ​ദി​വ​സം മുന്നറിയിപ്പ് നൽകിയിരുന്നു .

അതെ സമയം കോവിഡ് ആശങ്കയെ തുടർന്ന് ഒ​മ്പ​തു​ ദി​വ​സ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്തിന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി മൊ​ത്തം 79 പ​ള്ളി​ക​ളാ​ണ്​ അ​ട​ച്ചു​പൂ​ട്ടി​യ​ത്. ഇ​തി​ൽ അ​ണു​മു​ക്ത​മാ​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്ക്​ ശേ​ഷം 62 പ​ള്ളി​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. പ​ള്ളി​ക​ളി​ലെ​ത്തു​ന്ന ആൾക്കാരുടെ ആ​രോ​ഗ്യ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ന​ട​പ​ടി.

Leave A Reply
error: Content is protected !!