ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി. പന്തളം സ്വദേശി അൻസാദ്, കോഴിക്കോട് സ്വദേശി ഫിറോസ് എന്നിവര്‍ക്കെതിരെയാണ് യു.എ.പി.എ അടക്കമുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. ഫിറോസ് ബോംബ് നിര്‍മാണത്തിന് പരിശീലനം നല്‍കുന്നയാളാണെന്നും അന്‍ഷാദ് ഹിറ്റ് സ്ക്വാഡ് തലവനാണെന്നുമാണ് പൊലീസ് പറയുന്നത്.
ക്രിമിനൽ ഗൂഢാലോചന, ആയുധങ്ങളും സ്ഫോടക വസ്തുക്കളും കൈവശം വെക്കൽ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ആന്റി ടെറർ സ്ക്വാഡും എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. ഉത്തര്‍പ്രദേശില്‍ സ്ഫോടനം നടത്തുന്നതിന് തയ്യാറായി എത്തിയതാണ് ഇവരെന്നും ഹിന്ദു നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നു എന്നുമാണ് പൊലീസ് ഇവര്‍ക്കെതിരെ ആരോപിച്ചിരിക്കുന്നത്. സ്ഫോടക വസ്തുക്കള്‍ കൂട്ടാളികള്‍ക്ക് വിതരണം ചെയ്തെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ യുപിയില്‍ വെച്ച് അറസ്റ്റിലായത്. യുപി സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അതേസമയം ഇവര്‍ക്ക് ഭീകര പ്രവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ലെന്ന് കഴിഞ്ഞ ദിവസം പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നാസിറുദ്ദീന്‍ എളമരം പറഞ്ഞിരുന്നു.