നടന്‍ സന്ദീപ് നഹറിന്‍റെ ആത്മഹത്യ: ഭാര്യക്കും മാതാവിനുമെതിരെ കേസ്

നടന്‍ സന്ദീപ് നഹറിന്‍റെ ആത്മഹത്യ: ഭാര്യക്കും മാതാവിനുമെതിരെ കേസ്

നടന്‍ സന്ദീപ് നഹര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യ കാഞ്ചൻ ശർമക്കും ഭാര്യയുടെ മാതാവിനുമെതിരെ മുംബൈ പോലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഇരുവർക്കുമെതിരേ ചുമത്തിയിട്ടുള്ളത്. സന്ദീപിന്‍റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

എം എസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി, കേസരി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് താരമാണ് സന്ദീപ് നഹര്‍. ഫെബ്രുവരി 15നാണ് മുംബൈയിലെ വസതിയില്‍ സന്ദീപ് നഹറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യക്ക് മുന്‍പായി നടൻ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. കുടുംബജീവിതത്തിലെ താളപ്പിഴകളാണ് മരണകാരണമെന്നും വിഡിയോയിൽ പറയുന്നു .

അതെ സമയം നടൻ സുശാന്ത് സിംഗിന്റെ മരണം സന്ദീപിന് കടുത്ത ആഘാതമായിരുന്നെന്നും സിനിമയിൽ അവസരങ്ങൾ ലഭിക്കാത്തതും കുടുംബത്തിലെ പ്രശ്നങ്ങളും അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നെന്നും സഹപ്രവർത്തകർ വെളിപ്പെടുത്തുന്നു .

Leave A Reply
error: Content is protected !!