നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെക്കരുതെന്ന് കെ മുരളീധരൻ എംപി

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെക്കരുതെന്ന് കെ മുരളീധരൻ എംപി

കോഴിക്കോട്: ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വീതം വെക്കരുതെന്ന് കെ മുരളീധരൻ എംപി. കോൺഗ്രസ് പാർട്ടി ഒരു സ്തനാർത്ഥിയുടെ കാര്യത്തിലും ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് ആദ്യം മുതൽ ശബരിമല വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട് വിശ്വാസം സംരക്ഷിക്കണമെന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എംപിക്ക് വടകരയിൽ ശക്തമായ സ്വാധീനം ആണ് ഉള്ളതെന്നും ആര്‍എംപിയുമായി സഹകരിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുവേണ്ടിയുള്ള ചർച്ചകൾ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രതിച്ഛായയ്ക്ക് ഉദ്യോഗാര്‍ത്ഥികളുടെ സെക്രട്ടറിയേറ്റ് സമരം മങ്ങലേല്‍പ്പിച്ചെന്നും യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് വിജയമാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്ന പല സംഭവ വികാസങ്ങളും സൂചിപ്പിക്കുനന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!