ഒ​മാ​നി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ അ​ഞ്ചു​പേ​ർ കൂ​ടി മ​രി​ച്ചു

ഒ​മാ​നി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ അ​ഞ്ചു​പേ​ർ കൂ​ടി മ​രി​ച്ചു

ഒ​മാ​നി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ അ​ഞ്ചു​പേ​ർ കൂ​ടി മ​രി​ച്ചു. ര​ണ്ടു​മാ​സ​ത്തി​ന്​ ശേ​ഷ​മാ​ണ്​ പ്ര​തി​ദി​ന മ​ര​ണ​സം​ഖ്യ അ​ഞ്ച്​ ആ​കു​ന്ന​ത്​. 277 പേ​ർ കൂ​ടി പു​തു​താ​യി രോ​ഗ​ബാ​ധി​ത​രാ​യി. ഇ​തോ​ടെ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 1,38,206 ആ​യി. 209 പേ​ർ​ക്ക്​ കൂ​ടി രോ​ഗം ഭേ​ദ​മാ​യി. 1,29,752 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്​​ത​രാ​യ​ത്.

94 ശ​ത​മാ​ന​മാ​ണ്​ രോ​ഗ​മു​ക്​​തി നി​ര​ക്ക്. 1549 പേ​രാ​ണ്​ ഇ​തു​വ​രെ മ​ര​ണ​പ്പെ​ട്ട​ത്. ഇ​തി​ൽ 1161 പേ​ർ സ്വ​ദേ​ശി​ക​ളും 388 പേ​ർ പ്ര​വാ​സി​ക​ളു​മാ​ണ്. 27 പേ​രെ കൂ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 147 ആ​യി. 46 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും ചി​കി​ത്സ​യി​ലു​ണ്ട്.

Leave A Reply
error: Content is protected !!