ഓയൂർ: കൊല്ലം -ഓടനാവട്ടം റൂട്ടിലെ സ്വകാര്യ ബസിൽനിന്ന് കൺസഷനില്ലെന്ന് പറഞ്ഞ് കുടവട്ടൂരിൽനിന്ന് കയറിയ പെൺകുട്ടിയെ വഴിക്കുെവച്ച് ഇറക്കിവിട്ടു.
പെൺകുട്ടി ഫോണിൽ വിളിച്ചറിയിച്ചതിനെതുടർന്ന് കൊട്ടാരക്കര എൻഫോഴ്സ്മെൻറ് വിഭാഗം ആർ.ടി.ഒ മഹേഷിെൻറ നിർദേശപ്രകാരം മോട്ടോർ വാഹന ഇൻസ്പെക്ടർ ശ്രീകുമാറിെൻറ നേതൃത്വത്തിൽ ഓടനാവട്ടത്ത് ബസ് പിടികൂടി.
പാരലൽ കോളജിലും സ്കൂളിലും പഠിക്കുന്നതിനായി നിരവധി കുട്ടികളാണ് സ്വകാര്യ ബസുകളിൽ പോകുന്നത്. എന്നാൽ, പല വിദ്യാർഥികൾക്കും കൺസഷൻ നിഷേധിക്കുന്നത് പതിവാണ്.