സെമിത്തേരി ബിൽ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഓർത്തഡോക്സ് സഭയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

സെമിത്തേരി ബിൽ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഓർത്തഡോക്സ് സഭയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ഓർത്തഡോക്സ് സഭാ സെമിത്തേരി ബിൽ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ബില്ല് നടപ്പാക്കുന്നതിന് സ്റ്റേ വേണമെന്ന ഓർത്തഡോക്സ് സഭയുടെ ആവശ്യം ഹൈക്കോടതി നിരാകരിച്ചിരുന്നു. സെമിത്തേരി ഇരുവിഭാഗങ്ങള്‍ക്കും ഉപയോഗിക്കാമെന്ന സർക്കാർ തീരുമാനത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. സെമിത്തേരികള്‍ ഇരുവിഭാഗങ്ങള്‍ക്കും ഉപയോഗിക്കാമെന്ന ഓര്‍ഡിനന്‍സ് കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാരിറക്കിയത്. പിന്നീട് അത് നിയമമാക്കി. ആ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയിലെത്തിയത്. ഈ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കൊണ്ട് ജസ്റ്റിസ് പി.വി ആശയാണ് സംസ്ഥാന സര്‍ക്കാരടക്കമുള്ള എതിര്‍ കക്ഷികൾക്ക് നോട്ടീസ് അയച്ചത്.

നിയമനിര്‍മാണം നടത്തിയത് ഇരുവിഭാഗങ്ങളും മൃതദേഹം മുന്നില്‍ വച്ച് തമ്മില്‍ തര്‍ക്കമുണ്ടായ സാഹചര്യത്തിലാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്. നിയമംകൊണ്ടുവന്നത് മൃതദേഹം മാന്യമായിസംസ്‌കരിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിനായാണെന്ന് സര്‍ക്കാരിനു വേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ നിയമനിര്‍മ്മാണം സുപ്രീം കോടതി വിധി മറികടക്കാനുള്ള നീക്കമാണെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ വാദം.

Leave A Reply
error: Content is protected !!