കോവിഡ് നിയമ ലംഘനം; ഖത്തറിൽ 447 പേർ അറസ്റ്റിൽ

കോവിഡ് നിയമ ലംഘനം; ഖത്തറിൽ 447 പേർ അറസ്റ്റിൽ

ഖത്തറില്‍ കൊവിഡ് പ്രതിരോധത്തിനായി അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് നടത്തിയ പരിശോധനയില്‍ 447 പേരാണ് അറസ്റ്റിലായത്.
പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 406 പേരെയും വാഹനത്തില്‍ ആളുകളുടെ പരിധി ലംഘിച്ചതിന് 34 പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടാതെ ഇഹ്തിറാസ് ആപ്പ് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്ത നാല് പേരെയും ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചതിന് മൂന്ന് പേരെയും ആഭ്യന്തര മന്ത്രാലയം അധികൃതര്‍ പബ്ലിക് പ്രോസിക്യൂഷനില്‍ റഫര്‍ ചെയ്തു.
Leave A Reply
error: Content is protected !!