ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 453 പുതിയ കൊവിഡ് കേസുകള്‍ കണ്ടെത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയം വെബ്സൈറ്റിലൂടെ അറിയിച്ചു. ഇതില്‍ 434 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 19 പേര് വിദേശത്തുനിന്നും എത്തിയവരാണ്.
ഇന്ന് 128 പേര് കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി 148,766 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 9569 പേരാണ്. 626 പേര് വിവിധ ആശുപത്രികളില്‍ കഴിയുന്നു. അതേസമയം, 105 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.