സിബിഐ ഇന്ന് ഹൈക്കോടതിയിൽ വാളയാർ കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാടറിയിക്കും

സിബിഐ ഇന്ന് ഹൈക്കോടതിയിൽ വാളയാർ കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാടറിയിക്കും

കൊച്ചി: ‌‌സിബിഐ ഇന്ന് ഹൈക്കോടതിയിൽ വാളയാർ കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാടറിയിക്കും. സംസ്ഥാന സർക്കാ‍ർ കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറിയതായി വിജ്ഞാപനം അറിയിച്ചിരുന്നെങ്കിലും ഔദ്യോഗികമായി സിബി കേസ് ഏറ്റെടുത്തിരുന്നില്ല.

മരിച്ച പെൺകുട്ടികളുടെ അമ്മ സിബിഐ അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. 2017 ജനുവരി 13ന് വാളയാറിൽ 13 വയസുകാരിയെയും 2017 മാർച്ച് നാലിന് സഹോദരിയായ ഒമ്പത് വയസുകാരിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കേസിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് സമരസമിതി. ജനുവരി 26ന് ആണ് പെൺകുട്ടികളുടെ അമ്മ അനിശ്ചിത കാല സമരം ആരംഭിച്ചത്. സമരം കൂടുതൽ ശക്തമാക്കുന്നതിൻറെ ഭാഗമായി തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തുമെന്ന് പെൺകുട്ടികളുടെ അമ്മ നേരത്തെ അറിയിച്ചിരുന്നു. പോലീസ് സമരം അട്ടിമറിക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന് പെൺകുട്ടികളുടെ അമ്മ ആരോപിച്ചു. ഡിവൈഎസ്പി സോജനും എസ്. ഐ ചാക്കോയ്ക്കുമെതിരെയും നടപടി തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് വേണമെന്നാണ് പെൺകുട്ടികളുടെ അമ്മയുടെ ആവശ്യം.

Leave A Reply
error: Content is protected !!