പെട്രോൾ, ഡീസൽ നികുതി കുറച്ച് മേഘാലയ സർക്കാർ.പെട്രോളിനും ഡീസലിനും ഈടാക്കിയിരുന്ന വാറ്റ് നികുതിയിലാണ് കുറവ് വരുത്തിയത്. ലിറ്ററിന് ഏഴ് രൂപയോളം കുറവ് വരുമെന്ന് മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ പറഞ്ഞു.തുടർച്ചയായി ഉണ്ടാകുന്ന വില വർദ്ധനയിൽ ജനങ്ങൾക്ക് ആശ്വാസം നൽകാൻ കൂടിയാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ പെട്രോൾ ലിറ്ററിന് 91.26 രൂപയും ഡീസൽ 84.23 രൂപയുമാണ് സംസ്ഥാനത്തെ വില.പെട്രോൾ ലിറ്ററിന് 31.62 ശതമാനമായിരുന്ന വാറ്റ് നികുതി 17.60 രൂപയായിട്ടാണ് കുറച്ചത്. ഡീസൽ ലിറ്ററിന് 22.59 ശതമാനമാണ് നികുതിയായി ഈടാക്കി വന്നിരുന്നത്. ഇത് 12 ശതമാനത്തോളമാണ് കുറച്ചത്. നേരത്തെ 12.50 രൂപയായിരുന്നു ഒരു ലിറ്റർ ഡീസലിൽ നിന്ന് വാറ്റ് നികുതിയിനത്തിൽ ലഭിച്ചിരുന്നത്.