പ​ത്തൊ​മ്പ​താം​ ​നൂ​റ്റാ​ണ്ടിൽ നാ​യി​ക​ ​ക​യാ​ദു

പ​ത്തൊ​മ്പ​താം​ ​നൂ​റ്റാ​ണ്ടിൽ നാ​യി​ക​ ​ക​യാ​ദു

​ ​പ​ത്തൊ​മ്പ​താം​ ​നൂ​റ്റാ​ണ്ടി​ൽ​ ​സി​ജു​ ​വി​ത്സ​ന് ​നാ​യി​ക​യാ​യി​ എത്തുന്നത് ​മ​റാ​ത്തി,​ ​ക​ന്ന​ട​ ​താ​രം​ ​ക​യാ​ദു​ ​ലോ​ഹ​ർ​ .​ ​ക​യാ​ദു​വി​ന്റെ​ ​ആ​ദ്യ​ ​മ​ല​യാ​ള​ ​ചി​ത്ര​മാ​ണ് ​പ​ത്തൊ​മ്പ​താം​ ​നൂ​റ്റാ​ണ്ട്.​ വിനയൻ സംവിധാനം ചെയ്യുന്ന ചിത്രം ​ശ്രീ​ഗോ​കു​ലം​ ​മു​വീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ൻ​ ​ആണ് നിർമ്മിക്കുന്നത് . ​

ചി​ത്ര​ത്തി​ൽ​ ​ആ​റാ​ട്ടു​പു​ഴ​ ​വേ​ലാ​യു​ധ​പ​ണി​ക്ക​ർ​ ​എ​ന്ന​ ​നാ​യ​ക​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​സി​ജു​ ​വി​ത്സ​ൺ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​വി​ന​യ​ന്റെ​യും​ ​സി​ജു​ ​വി​ത്സ​ണി​ന്റെ​യും​ ​ക​രി​യ​റി​ലെ​ ​ഏ​റ്റ​വും​ ​മു​ത​ൽ​മു​ട​ക്കു​ള്ള​ ​സി​നി​മ​ ​കൂ​ടി​യാ​ണി​ത്.

​ചെ​മ്പ​ൻ​ ​വി​നോ​ദ് ​ജോ​സ്,​അ​നൂ​പ് ​മേ​നോ​ൻ,​ ​ദു​ർ​ഗ​കൃ​ഷ്ണ,​ ​ദീ​പ്തി​ ​സ​തി,​ ​സു​ധീ​ർ​ ​ക​ര​മ​ന,​ ​സു​രേ​ഷ് ​കൃ​ഷ്ണ,​ ​ഇ​ന്ദ്ര​ൻ​സ്,​ ​രാ​ഘ​വ​ൻ,​ ​അ​ല​ൻ​സി​യ​ർ,​ ​ശ്രീ​ജി​ത് ​ര​വി,​ ​ജോ​ണി​ ​ആ​ന്റ​ണി,​ ​ജാ​ഫ​ർ​ ​ഇ​ടു​ക്കി,​ ​സെ​ന്തി​ൽ​കൃ​ഷ്ണ,​ ​മ​ണി​ക്കു​ട്ട​ൻ,​ ​വി​ഷ്ണു​ ​വി​ന​യ്,​ ​സ്ഥി​ടി​കം​ ​ജോ​ർ​ജ്,​ ​തു​ട​ങ്ങി​ ​വ​ൻ​താ​ര​നി​ര​യു​ണ്ട്.​ ​ആ​ല​പ്പു​ഴ​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​ഷാ​ജി​കു​മാ​റാ​ണ് ​ഛാ​യാ​ഗ്രാ​ഹ​ക​ൻ.

Leave A Reply
error: Content is protected !!