അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് രണ്ടു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് കർണാടക മന്ത്രി. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് മന്ത്രി മുരുകേശ് നിരാണിയാണ് തന്റെ ഡിപ്പാർട്ട്മെന്റിലുള്ള മുതിർന്ന ഉദ്യോഗസ്ഥരായ ബിഎം ലിംഗരാജു, ഫയസ് അഹമ്മദ് ഷേയ്ഖ് എന്നിവർക്കെതിരെ നടപടി സ്വീകരിച്ചത്.
ഉദ്യോഗസ്ഥർക്കെതിരെ രേഖാമൂലം മന്ത്രിയ്ക്ക് പരാതി ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഇരുവരും അഴിമതി നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നൽകിയത്. ഖനന കമ്പനികളാണ് ഇവർക്കെതിരെ പരാതി നൽകിയത്.