പോലീസിലെ ശ്വാനവിഭാഗത്തിന്റെ പരിശീലനത്തിനും നായ്ക്കളുടെ പരിപാലനത്തിനും മികച്ച പരിഗണനയാണ് സർക്കാർ നൽകിവരുന്നതെന്ന് മുഖ്യമന്ത്രി

പോലീസിലെ ശ്വാനവിഭാഗത്തിന്റെ പരിശീലനത്തിനും നായ്ക്കളുടെ പരിപാലനത്തിനും മികച്ച പരിഗണനയാണ് സർക്കാർ നൽകിവരുന്നതെന്ന് മുഖ്യമന്ത്രി

പോലീസിലെ ശ്വാനവിഭാഗത്തിന്റെ പരിശീലനത്തിനും നായ്ക്കളുടെ പരിപാലനത്തിനും മികച്ച പരിഗണനയാണ് സർക്കാർ നൽകിവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസിന്റെ ശ്വാന വിഭാഗമായ കെ9 സ്‌ക്വാഡിലെ ബെൽജിയം മലിനോയിസ് വിഭാഗത്തിൽപ്പെട്ട 15 നായ്ക്കളുടെ പാസിങ് ഔട്ട് പരേഡ് പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസിന്റെ ശ്വാനവിഭാഗം ശക്തിപ്പെടുത്തുന്നതിനായാണ് ശൗര്യവും ബുദ്ധിശക്തിയും കൂടുതലുള്ള ബെൽജിയം മലിനോയിസ് നായ്ക്കളെ ഈ വിഭാഗത്തിലുൾപ്പെടുത്തി പരിശീലനം നൽകിയത്. മയക്കുമരുന്ന്, സ്ഫോടകവസ്തുക്കൾ എന്നിവ കണ്ടെത്തുന്നതിനും മോഷണം, കൊലപാതകം എന്നിവയുടെ അന്വേഷണത്തിനും ഈ നായ്ക്കളെ ഉപയോഗിക്കും. പ്രകൃതി ദുരന്തത്തിൽപ്പെട്ട് മരണമടയുന്നവരുടെ മൃതശരീരം വീണ്ടെടുക്കുന്നതിന് ഇവയ്ക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.

പെട്ടിമുടി ദുരന്തത്തിൽപ്പെട്ട എട്ടു പേരുടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽനിന്നു കണ്ടെത്തിയ മായ എന്ന പോലീസ് നായയും പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തു. പരേഡിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച പോലീസ് നായ്ക്കളുടെ അഭ്യാസപ്രകടനങ്ങളും നടന്നു.

Leave A Reply
error: Content is protected !!