ബംഗാളി നടന്‍ യാഷ് ദാസ്ഗുപ്ത ബിജെപിയില്‍ ചേർന്നു

ബംഗാളി നടന്‍ യാഷ് ദാസ്ഗുപ്ത ബിജെപിയില്‍ ചേർന്നു

ബംഗാളി നടന്‍ യാഷ് ദാസ്ഗുപ്ത ബിജെപിയില്‍ അംഗത്വം നേടി. നേതാക്കളായ കൈലാഷ് വിജയവര്‍ഗിയ, മുകുള്‍ റോയ് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം അംഗത്വം നേടിയത്.യാഷിനൊപ്പം പാപിയ അധികാരി, മല്ലിക ബാനര്‍ജി എന്നീ താരങ്ങളും ബിജെപിയില്‍ ചേര്‍ന്നു.

ബംഗാളിൽ നിരവധി ആരാധകർ ഉള്ള താരമാണ് യാഷ് ദാസ്ഗുപ്ത. ബംഗാളിൽ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന പശ്ചാത്തലത്തിലുള്ള അദ്ദേഹത്തിന്റെയും മറ്റ് പ്രമുഖരുടെയും ബിജെപി പ്രവേശനം തൃണമൂൽ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വൺ,മാൻ ജാനേ നാ, ടോട്ടൽ ദാദാഗിരി, ഫിദാ തുടങ്ങിയവയാണ് ദാസ്ഗുപ്ത അഭിനയിച്ച സിനിമകൾ.

 

Leave A Reply
error: Content is protected !!