എന്തിനാ ഇവർ ഇങ്ങനെ കിടന്ന് വെയിൽ കൊള്ളുന്നേ ? എഴുന്നേറ്റ് പൊയ്ക്കൂടേ അനിയന്മാരെ ?

എന്തിനാ ഇവർ ഇങ്ങനെ കിടന്ന് വെയിൽ കൊള്ളുന്നേ ? എഴുന്നേറ്റ് പൊയ്ക്കൂടേ അനിയന്മാരെ ?

എന്തിനാ ഇവർ ഇങ്ങനെ കിടന്ന് വെയിൽ കൊള്ളുന്നേ ? എഴുന്നേറ്റ് പൊയ്ക്കൂടേ അനിയന്മാരെ ? നിങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചു റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയില്ലേ ? കാലാവധി തീരുന്ന പിഎസ്‌സി റാങ്ക് പട്ടികകള്‍ ആറുമാസത്തേക്ക് നീട്ടാനാണ് സർക്കാർ തീരുമാനിച്ചത് .

ഈ വര്‍ഷം ഓഗസ്റ്റ് 3 വരെയാണ് കാലാവധി നീട്ടിനല്‍കുക. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരീക്ഷകള്‍ നടത്തുന്നതിനും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനും കാലതാമസമുണ്ടായിട്ടുണ്ട്. നിയമന പ്രക്രിയയും നീണ്ടുപോകുന്നതായി സർക്കാർ വിലയിരുത്തി. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നത്.

പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കു മാനദണ്ഡങ്ങൾക്കനുസരിച്ചു മാത്രമേ തൊഴിൽ നൽകാനാകൂവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . റാങ്ക് ലിസ്റ്റിൽ ഉണ്ടെന്നും അതിനാൽ തൊഴിൽ നൽകണമെന്നും പറയാം. പക്ഷേ, മാനദണ്ഡപ്രകാരം അർഹതയുണ്ടെങ്കിലേ തൊഴിൽ ലഭിക്കൂ. അത് ശരിയല്ലേ ? മാനദണ്ഡം പാലിക്കാതെ ഏതെങ്കിലും സർക്കാരിന് തൊഴിൽ നൽകാൻ പറ്റുമോ ?

അങ്ങനെ ആർക്കെങ്കിലും പി എസ് സി ലിസ്റ്റിൽ നിന്നും നിയമനം കൊടുത്ത ചരിത്രമുണ്ടോ ? അങ്ങനെ കൊടുത്താൽ അവരെ പിടിച്ചു ജയിലിൽ ഇടണം . 2020 ജൂണിൽ കാലഹരണപ്പെട്ട സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റ് എങ്ങനെ പുനരുജ്ജീവിപ്പിക്കും? അതിനുള്ള ഏതെങ്കിലും നിയമം നാട്ടിലുണ്ടോ. അതൊക്കെ അറിയാത്തവരാണോ പ്രതിപക്ഷ നേതാക്കൾ.

ഉദ്യോഗം മോഹിക്കുന്ന യുവജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു രാഷ്ട്രീയ നേട്ടം കൊയ്യുകയാണു പ്രതിപക്ഷ ലക്ഷ്യം. സെക്രട്ടേറിയറ്റ് നടയിൽ ഒരു കാലു പിടിപ്പിക്കൽ രംഗം കണ്ടു. യഥാർഥത്തിൽ ആ പിടിപ്പിച്ച ആളാണ് ഉദ്യോഗാർഥികളുടെ കാലിൽ വീഴേണ്ടത്. എല്ലാ കഷ്ടത്തിനും കാരണം താൻ തന്നെയാണെന്നു തുറന്നു പറഞ്ഞു മാപ്പു ചോദിക്കണമെന്ന് പിണറായി പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത് നൂറ് ശതമാനം ശരിയാണ് . കാലാവധി കഴിഞ്ഞ അതായത് എട്ട് മാസം കഴിഞ്ഞ ലിസ്റ്റ് ഏത് വകുപ്പിലാണ് പുനരുജ്‌ജീവിപ്പിക്കേണ്ടത് ? അങ്ങനെ പുനരുജ്ജീവിപ്പിച്ച ചരിത്രമുണ്ടോ ? മാത്രമല്ല
കരാർ നിയമനങ്ങൾ സ്ഥിരപ്പെടുത്തുമ്പോൾ പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവർക്കു നഷ്ടം സംഭവിക്കുമെന്ന ആരോപണം വ്യാജമാണ്.

പിഎസ്‌സിക്കു നിയമനങ്ങൾ വിട്ട വകുപ്പിലോ സ്ഥാപനത്തിലോ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നില്ല.
മറ്റുള്ളിടത്തു 10 വർഷത്തിലേറെ സർവീസുള്ളവരെ മാത്രമാണു സ്ഥിരപ്പെടുത്തിയത്. അതും കൂട്ടത്തോടെ സ്ഥിരപ്പെടുത്തിയത് കെ എസ് ആർ ടി സി യിലാണ് . അത് പക്ഷെ കഴിഞ്ഞ ഉമ്മൻ‌ചാണ്ടി സർക്കാരാണ് ചെയ്തത് .

അതുപോലെ കേന്ദ്ര സർക്കാരിന്റെ നിയമന നിരോധനത്തിന്റെ ഭാഗമായി 8 ലക്ഷത്തിലേറെ തൊഴിലവസരങ്ങളാണ് ഇല്ലാതായത്. ഇത്തരം നയങ്ങൾക്കെതിരെ ഒരക്ഷരം ഉരിയാടാത്തവരാണു തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പുതിയ തട്ടിപ്പുമായി രംഗത്തു വന്നതെന്നും പിണറായി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി കുറ്റപ്പെടുത്തിയതിൽ ഒരു തെറ്റുമില്ല . കേന്ദ്രം ഭരിക്കുന്നത് ബിജെപി യല്ലേ . കേന്ദ്രത്തിന്റെ നിലപാടിനെതിരെ എന്താണ് പ്രതിപക്ഷം ഒന്നും മിണ്ടാത്തത് ? അത് തന്നെ ഒരു ഒത്തുകളിയല്ലേ ?

ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 1,57,909 നിയമന ശുപാർശകൾ പിഎസ്‌സി നൽകിയിട്ടുണ്ടെന്നും 27,000 സ്ഥിരം തസ്തിക ഉൾപ്പെടെ 44,000 പുതിയ തസ്തിക സൃഷ്ടിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു . നാലര വർഷം കൊണ്ട് ഇത്രയധികം തൊഴിലുകൾ നൽകി പാവപ്പെട്ട കുടുംബങ്ങളെ കൈപിടിച്ചുയർത്തിയ സർക്കാർ ഇതിന് മുൻപ് ഉണ്ടായിട്ടുണ്ടോ ?

തൊഴിലില്ലാത്ത യുവാക്കളെ മോഹന വാഗ്‌ദാനങ്ങൾ നൽകി സമരത്തിന് ഇറക്കിവിടുമ്പോൾ ഒന്നാലോചിക്കണം നിങ്ങളാണെങ്കിൽ ഇങ്ങനെ ചെയ്യാൻ പറ്റുമോന്ന് . അവസരം കിട്ടിയാൽ അന്ന് കൈമലർത്തരുത് . അതെങ്ങനാ നിങ്ങൾ കൈമലർത്തിയ ചരിത്രമെയുള്ളു .

സെക്രട്ടേറിയറ്റിനു മുന്നില്‍ യുവജനസംഘടനകള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തറപ്പിച്ചു തന്നെ പറഞ്ഞു . യുവാക്കള്‍ക്കു തൊഴില്‍ ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. അതു മനസിലാക്കി, സമരം അവസാനിപ്പിക്കാന്‍ നേതൃനിരയിലുള്ളവരാണു മുൻകൈ എടുക്കേണ്ടത് .

സര്‍ക്കാരിനെതിരേ നടത്തിയ എല്ലാ അപവാദപ്രചാരണവും കുത്സിത നീക്കങ്ങളും പൊളിഞ്ഞപ്പോഴാണു തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രതിപക്ഷം ഇതുമായി രംഗത്തിറങ്ങിയത്. റാങ്ക് പട്ടികയിലുള്ള മുഴുവന്‍പേര്‍ക്കും നിയമനം കിട്ടണമെന്നും കാലാവധി കഴിഞ്ഞ പട്ടിക പുനരുജ്ജീവിപ്പിച്ച് നിയമനം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള സമരത്തെ പിന്തുണയ്ക്കാന്‍ ഒരു മുന്‍മുഖ്യമന്ത്രിതന്നെ രംഗത്തുവന്നത് ആശ്ചര്യകരമാണ്.

ആ സമരം ഉപയോഗിച്ചു രാഷ്ട്രീയനേട്ടം കൊതിക്കുന്ന കുത്സിതശ്രമമാണു പ്രതിപക്ഷം നടത്തുന്നത് . സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങളുള്ളവര്‍ പ്രേരിപ്പിക്കുന്ന സമരങ്ങളില്‍നിന്ന് ഉദ്യോഗാര്‍ഥികള്‍ തന്നെ പിന്തിരിയണം.

റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയതോടെ നിരവധിപേര്‍ക്കു തൊഴില്‍ ലഭിക്കും. ഒഴിവുകള്‍ കാലതാമസമില്ലാതെ റിപ്പോര്‍ട്ട് ചെയ്യാന്‍ ചീഫ് സെക്രട്ടറിതല സമിതിയെയും നിയോഗിച്ചിട്ടുണ്ട് .

സാങ്കേതികതടസങ്ങള്‍ നീക്കാന്‍ സാധ്യമായതെല്ലാം ചെയ്തു. അടുത്തിടെ 2700-ല്‍ അധികം തസ്തികകള്‍ സൃഷ്ടിച്ചു. യുവാക്കള്‍ക്കായി സര്‍ക്കാര്‍ ആത്മാര്‍ത്ഥമായ ഇടപെടലാണു നടത്തുന്നത്. സമരത്തിന്റെ നേതൃനിരയിലുള്ളവര്‍ അതു മനസിലാക്കി പെരുമാറുമെന്നാണു കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ മന്ത്രിതല ചര്‍ച്ച വേണമെന്ന ആവശ്യവുമായി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തി . താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികൾ ഈ നിലപാടെടുത്തത് .

‘നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് അഞ്ചിലൊന്ന് പേരെയെങ്കിലും നിയമിക്കണം. താത്കാലികക്കാരെ ഇനി സ്ഥിരപ്പെടുത്തില്ലെന്ന തീരുമാനം സ്വാഗതാര്‍ഹമാണന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.

പുതിയ തസ്തിക സൃഷ്ടിക്കാന്‍ ഇതിലൂടെ വഴിയൊരുക്കണം . താല്‍ക്കാലിക നിയമനങ്ങള്‍ വേണ്ടി വരുമെന്നതില്‍ ഞങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ അവരെ അനന്തമായി നീട്ടിക്കൊണ്ടുപോയി പത്തോ പതിനഞ്ചോ വര്‍ഷത്തിനു ശേഷം സ്ഥിരപ്പെടുത്തുന്നതിലാണ് ഞങ്ങള്‍ക്ക് പ്രതിഷേധം എന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.

എന്നാല്‍ ഇത്രയും കാലം നീണ്ടുനില്‍ക്കുന്ന സ്ഥാനങ്ങള്‍ സ്ഥിരം തസ്തികയാക്കി മാറ്റി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ തയ്യറാവത്തതന്നും ഉദ്യോഗാര്‍ത്ഥികള്‍ ചോദിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുഭാവ പൂര്‍വമായ നിലപാട് ഉണ്ടാവുമെങ്കില്‍ ആ നിമിഷം സമരം അവസാനിപ്പിച്ചു പോവാന്‍ തയ്യാറാണ്.

സമരത്തില്‍ രാഷ്ട്രീയമില്ല, ഉദ്യോഗാര്‍ത്ഥികളുടെ ജീവിത പ്രശ്‌നമാണ്. സര്‍ക്കാര്‍ വിരുദ്ധസമരമല്ല ഇത് ഞങ്ങളുടെ ആവശ്യം പരിഗണിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടുള്ള സമരമാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കി.

എന്തായാലും ഇത്രയൊക്കെയായി . മുഖ്യമന്ത്രി പറഞ്ഞതൊക്കെ കേട്ടല്ലോ ? നിങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ എല്ലാം സർക്കാർ കേട്ടു. അതിന് പരിഹാരവും നിർദ്ദേശിച്ചു . അത്‌കൊണ്ട് ഇനിയെങ്കിലും അവനവന്റെ വീട്ടിൽ പോയി സ്വസ്ഥമായി വിശ്രമിക്കൂ . അടുത്ത പി എസ് സി പരീക്ഷക്കായി തയ്യാറെടുക്കൂ.

Leave A Reply
error: Content is protected !!