ഐശ്വര്യ കേരള യാത്രക്ക് വൻ വരവേൽപ്

ഐശ്വര്യ കേരള യാത്രക്ക് വൻ വരവേൽപ്

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ രണ്ടാംദിനം ആവേശം ആർത്തിരമ്പി ജില്ലയിലെ സമാപനം. പ്രമുഖരുമായുള്ള കൂടിക്കാഴ്ചയിലൂടെ ടൂറിസം ഉൾപ്പെടെ ജില്ലയിലെ പ്രധാനവിഷയങ്ങൾ ചർച്ച നടത്തിയാണ് രണ്ടാംദിനത്തിലെ യാത്രക്ക് തുടക്കമിട്ടത്.
ചങ്ങനാശ്ശേരി ജങ്ഷനിൽനിന്ന് ആരംഭിച്ച യാത്രക്ക്​ എ.സി റോഡിൽ നെടുമുടി പൂപ്പള്ളിയിലായിരുന്നു ആദ്യസ്വീകരണം. കുട്ടനാട്ടിലൂടെ ആവേശം വിതറിയ യാത്രയിൽ നെൽക്കതിർ നൽകിയാണ് ചെന്നിത്തലയെ വേദിയിലേക്ക് സ്വീകരിച്ചത്. വാദ്യമേളങ്ങളുെട അകമ്പടിയിൽ രമേശ് ചെന്നിത്തലയും നേതാക്കളും തുറന്ന വാഹനത്തിൽ കിടങ്ങറ പാലം, നീരേറ്റുപുറം, പരുമല ജങ്ഷൻ, സ്​റ്റോർമുക്ക്, വെള്ളാവൂർ പടി എന്നിവിടങ്ങളിലൂടെ പ്രധാനവേദിയായ ബിസിനസ് ഇന്ത്യ ഗ്രൗണ്ടിലെത്തി. പിന്നീടുള്ള യാത്ര മാവേലിക്കര മണ്ഡലത്തിലായിരുന്നു.
ആൽത്തറ ജങ്ഷൻ, ആഞ്ഞിലിമൂട്, കൊല്ലകടവ്, പൈനംമൂട്, തഴക്കര എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് സ്വീകരണസ്ഥലമായ കോടിക്കൽ ഗാർഡൻസിലെത്തി. സ്വന്തം തട്ടകമായ ഹരിപ്പാ​ട്ടേക്ക് എത്തിയപ്പോൾ പ്രവർത്തകരുടെ ആവേശം ഇരട്ടിയായി. നങ്ങ്യാർകുളങ്ങരയിൽ സ്വീകരിച്ച യാത്ര ദേശീയപാത വഴി സമ്മേളനവേദിയായ തെക്കേനടയിലെത്തി. മണിക്കൂറുകൾ കാത്തുനിന്ന പ്രവർത്തകരെ ഇളക്കി മറിച്ചായിരുന്നു കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമച​ന്ദ്ര​ൻെറയും എൻ.കെ. പ്രേമചന്ദ്ര​ൻെറയും പ്രസംഗം. ജില്ലയിലെ സമാപനസമ്മേളനം കായംകുളത്തായിരുന്നു. എ.എസ്.എം കോളജിന്​ വടക്കുവശത്തെ സെഹി​േയാൻ പള്ളി ജങ്ഷനിൽനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ എൽമെക്സ് ഗ്രൗണ്ടിലെത്തി.
മഹാരാഷ്​ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ.സുധാകരൻ എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, എൻ.കെ. പ്രേമചന്ദ്രൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, പി.സി. വിഷ്ണുനാഥ്, ഡി.സി.സി പ്രസിഡൻറ് എം. ലിജു, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ സി. കെ. ഷാജിമോഹന്‍, കണ്‍വീനര്‍ ബി. രാജശേഖരന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ എം.മുരളി, എ.എ ഷുക്കൂര്‍, ബി. ബാബുപ്രസാദ്, ഡി.സുഗതന്‍, ജോണ്‍സണ്‍ എബ്രാഹം, കോശി എം കോശി തുടങ്ങിയവര്‍ പങ്കെടുത്തു. ചലച്ചിത്ര പ്രവർത്തകരായ രമേഷ്​ പിഷാരടിയും ഇടവേള ബാബുവും ഹരിപ്പാട്ട്​ എത്തിയതോടെ​ പ്രവർത്തകരുടെ ആവേശം അണപൊട്ടി.
Leave A Reply
error: Content is protected !!