സൗദിയിൽ കൊവിഡ് മരണസംഖ്യ 6445 ആയി

സൗദിയിൽ കൊവിഡ് മരണസംഖ്യ 6445 ആയി

സൗദി അറേബ്യയിൽ 334 പേർക്ക് പുതുതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യമാകെ 349 പേർ രോഗമുക്തരായി. രാജ്യത്ത് വിവിധയിടങ്ങളിൽ ചികിത്സയിൽ  കഴിയുന്നവരിൽ നാലുപേർ മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,73,702 ആയി. ഇതിൽ 3,64,646 പേർ സുഖം പ്രാപിച്ചു.

ഇതുവരെയുള്ള ആകെ കൊവിഡ് മരണസംഖ്യ 6445  ആയി. 2611 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. അതിൽ 480 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില  തൃപ്തികരമാണ്.

 

Leave A Reply
error: Content is protected !!