കഴക്കൂട്ടം ജോബ് ഫെസ്റ്റ് നാളെ നടക്കും

കഴക്കൂട്ടം ജോബ് ഫെസ്റ്റ് നാളെ നടക്കും

കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്കായി ഒരുക്കുന്ന കഴക്കൂട്ടം ജോബ് ഫെസ്റ്റ് നാളെ കഴക്കൂട്ടം അൽ സാജ് കൺവെൻഷൻ സെന്ററില്‍ വെച്ച് നടക്കും. നൂറോളം കമ്പനികള്‍ ആയിരത്തി അഞ്ഞൂറോളം തൊഴിലവരങ്ങളിലേക്കാണ് ഉദ്യോഗാർഥികളെ തേടുന്നത്. കോവിഡ്‌ നിയന്ത്രണങ്ങള്‍ പാലിക്കുവാനായി കഴക്കൂട്ടത്തെ വിവിധ കോര്‍പ്പറേഷന്‍ വാര്‍ഡുകളിലെ ഉദ്യോഗാർഥികള്‍ക്ക് വ്യത്യസ്ത സമയങ്ങളിലായാണ് പ്രവേശനം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഈ സമയവിവരം അറിയിപ്പായി നല്‍കിയിട്ടുണ്ട്.

തൊഴിൽ മേളയ്‌ക്കൊപ്പം, സംരംഭകത്വ രംഗത്തെ സാധ്യതകളെയും അവസരങ്ങളേയും പരിചയപ്പെടുത്തുന്ന വിദഗ്ദ്ധർ നയിക്കുന്ന സെമിനാറുകളും, ചർച്ചകളും നടത്തുന്നുണ്ട്. പ്രോജക്റ്റ് മാനേജ്മെന്‍റ് എന്ന വിഷയത്തില്‍ മടത്തറ സുഗതന്‍, സംരഭകത്വ ആശയങ്ങളെപ്പറ്റി പ്രൊഫ.ശ്രീകിരണ്‍, അനുഭവവേദ്യ ടൂറിസത്തെപ്പറ്റി രൂപേഷ് കുമാര്‍, സ്റ്റാര്‍ട്ട്‌ അപ്പ് മിഷനെപ്പറ്റി കൃഷ്ണകുമാര്‍ എന്നിവരാണ്‌ സെമിനാറുകള്‍ നയിക്കുന്നത്. ‘സംരഭകത്വം, തൊഴില്‍, വികസന സാധ്യതകള്‍’ എന്നീ വിഷയത്തില്‍ പാനല്‍ ഡിസ്കഷനും ഉണ്ടാകും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് ജോബ്‌ ഫെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കുക.

Leave A Reply
error: Content is protected !!