മ്പൻ ക്ലബുകൾക്ക് താല്പര്യമുള്ള ടൂർണമെന്റായ യൂറോപ്യൻ സൂപ്പർ ലീഗിന്റെ വെല്ലുവിളിയെ മറികടക്കാൻ ചാമ്പ്യൻസ് ലീഗിൽ വലിയ തോതിൽ മാറ്റങ്ങൾ വരുത്താൻ യുവേഫ ഒരുങ്ങുന്നു. നിലവിൽ 32 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിനു പകരം മുപ്പത്തിയാറു ടീമുകളെ പങ്കെടുപ്പിച്ച് ടൂർണമെന്റ് വിപുലീകരിക്കാനാണ് യുവേഫ ഒരുങ്ങുന്നത്.
2024 മുതൽ നിലവിൽ വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പുതിയ ഫോർമാറ്റിന്റെ വിവരങ്ങൾ സ്പാനിഷ് മാധ്യമം മാർക്കയാണ് പുറത്തുവിട്ടത്.നിലവിലുള്ളതു പോലെത്തന്നെ മുപ്പത്തിരണ്ട് ടീമുകളെ തിരഞ്ഞെടുത്തതിന് ശേഷം ബാക്കി നാല് ടീമുകളിൽ രണ്ടെണ്ണത്തിനെ തിരഞ്ഞെടുക്കുക യുവേഫ കോഎഫിഷ്യന്റ് റാങ്കിങ് വഴിയാണ്.
യുവേഫ റാങ്കിങ്ങിൽ മികച്ച സ്ഥാനങ്ങളിൽ നിൽക്കുന്ന, എന്നാൽ ലീഗിൽ മുൻനിരയിൽ എത്താൻ പരാജയപ്പെട്ട വമ്പൻ ടീമുകളായിരിക്കും ഇത് വഴി ടൂർണമെന്റിന് യോഗ്യത നേടുക. ബാക്കിയുള്ള രണ്ടു സ്ഥാനങ്ങളിലൊന്ന് ഫ്രഞ്ച് ലീഗിലെ ഒരു ക്ലബിനും, ചാമ്പ്യൻസ് ലീഗിൽ പ്രതിനിധീകരിക്കപെടാത്ത മികച്ച ലീഗുകളിൽ ഒന്നിലെ ക്ലബിനും നൽകും.