ചെത്തി മൽസ്യബന്ധന തുറമുഖത്തിൻറെ നിർമ്മാണോദ്ഘാടനം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിർവ്വഹിച്ചു

ചെത്തി മൽസ്യബന്ധന തുറമുഖത്തിൻറെ നിർമ്മാണോദ്ഘാടനം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിർവ്വഹിച്ചു

കേരളത്തിൽ ഏറ്റവും കൂടുതൽ മൽസ്യ സമ്പത്ത് ഉള്ളതും, എല്ലാ വർഷവും ചാകര വരുന്നതുമായ ജില്ലയാണ് ആലപ്പുഴ. 82 കിലോമീറ്റർ നീളത്തിൽ ഇടമുറിയാതെ കിടക്കുന്ന ആലപ്പുഴ ജില്ലയിലെ തീരപ്രദേശം കേരളത്തിൻ്റെ ആകെ തീരപ്രദേശത്തിൻ്റെ 13.9% വരും. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഫിഷിംഗ് ഹാർബർ ജില്ലയിൽ നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ പദ്ധതി തയ്യാറാക്കിയിരുന്നു. ആലപ്പുഴയിലെ ചെത്തി ഫിഷ് ലാൻറിംഗ് സെൻററിനെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഫിഷിംഗ് ഹാർബർ ആക്കി ഉയർത്താൻ സർക്കാർ തീരുമാനിച്ചു.

ചെത്തിഹാർബറിൻ്റെ ഔദ്യോഗീകമായ നിർമ്മാണോദ്ഘാടനം ധനവകുപ്പ് മന്ത്രി തോമസ് ഐസക്കിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജെ മേഴ്സിക്കുട്ടിയമ്മ നിർവ്വഹിച്ചു. സമയബന്ധിതമായി ചെത്തി ഫിഷിംഗ് ഹാർബർ നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയ്ക്കായി കിഫ്ബിയിൽ നിന്നും 97.43 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്.

ചെത്തി മൽസ്യബദ്ധന ഹാർബറിൽ 970 മീറ്റർ നീളമുള്ള തെക്കേ പുലിമുട്ട്,661 മീറ്റർ നീളമുള്ള വടക്കേ പുലിമുട്ട്, 104 മീറ്റർ നീളവും, 7 മീറ്റർ വീതിയുമുള്ള വാർഫ്, ലേല ഹാൾ, അപ്രോച്ച് ചാനൽ ,ബേസിൻ ചെത്തിപ്പുഴ ചാനൽ എന്നിവടങ്ങളിൽ ഡ്രെഡ്ജിംഗ്, 115 മീറ്റർ നീളവും 13 മീറ്റർ വീതിയുമുള്ള ഇൻൻ്റെ ണൽ റോഡ് സംവിധാനം,5060 ച.മീ. വിസ്തൃതിയുള്ള പാർക്കിഗ് ഏരിയ, അപ്രോച്ച് റോഡ്, ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ ഒരുക്കും. ഹാർബറിൽ ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുന്നതിനായി 110 കി.ലിറ്റർ സംഭരണ ശേഷിയുള്ള ഓവർ ഹെഡ് ടാങ്കും നിർമ്മിക്കും. തോട്ടപ്പള്ളി മുതൽ തെക്കോട്ടും,ചെല്ലാനം മുതൽ വടക്കോട്ടും ഉള്ള പ്രദേശങ്ങളിലെ ഏകദേശം പതിനായിരത്തിലധികം മൽസ്യത്തൊഴിലാളികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

Leave A Reply
error: Content is protected !!