ഇടുക്കി: ആനക്കൊമ്പുമായി അടിമാലിയിൽ മൂന്ന്പേർ അറസ്റ്റിൽ. വനപാലകർ ആണ് ഇവരെ പിടികൂടിയത്. രണ്ട് ആനക്കൊമ്പുകൾ ആണ് ഇവരുടെ കൈയിൽ നിന്ന് പിടികൂടിയത്. 22 കിലോ തൂക്കം വരുന്ന ആനക്കൊമ്പുകൾക്ക് വിപണിയിൽ ഏകദേശം 30 ലക്ഷം രൂപ വരും.
അടിമാലി ഇരുമ്പുപാലം സ്വദേശികളായ സുനിൽ , സനോജ്, ബിജു എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് ആദിവാസികളുടെ കൈയിൽ നിന്നാണ് ആനക്കൊമ്പ് ലഭിച്ചതെന്നാണ് മൊഴി. ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇവരെ പിടികൂടിയത്.