ഒമാനിൽ അസ്ട്രാ സെനെക്കാ വാക്സിനേഷൻ ; അൽ ദാഹിറ ഗവർണറേറ്റിലെ ടാർഗറ്റ് ഗ്രുപ്പുകളിൽ മാറ്റം

ഒമാനിൽ അസ്ട്രാ സെനെക്കാ വാക്സിനേഷൻ ; അൽ ദാഹിറ ഗവർണറേറ്റിലെ ടാർഗറ്റ് ഗ്രുപ്പുകളിൽ മാറ്റം

അസ്ട്രാ സെനെക്കാ വാക്സിനേഷൻ ക്യാമ്പയിനിലെ ടാർഗറ്റ് ഗ്രുപ്പുകളിൽ മാറ്റം പ്രഖ്യാപിച്ച് അൽ ദാഹിറ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ്.

ഇനിമുതൽ 65 വയസ്സ് കഴിഞ്ഞ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും, ഇല്ലാത്തവരുമായ മുഴുവൻ പൗരൻമാർക്ക് പുറമെ, പതിനെട്ട് വയസ്സിന് മുകളിൽ പ്രായമുള്ള കിഡ്‌നി സംബന്ധമായ രോഗങ്ങളുള്ളവർക്കും, ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവർക്കും വാക്സിൻ കുത്തിവെയ്പ്പെടുക്കുന്നതാണ്.

ഈ ടാർഗറ്റ് ഗ്രുപ്പുകളിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് വാക്സിനേഷൻ നടക്കുന്ന കേന്ദ്രങ്ങളിലെത്തി കുത്തിവെയ്പ്പെടുക്കാവുന്നതാണ്.

Leave A Reply
error: Content is protected !!