മലയാള ചിത്രം യുവത്തിലെ പുതിയ സ്നീക് പീക് വീഡിയോ പുറത്തിറങ്ങി

മലയാള ചിത്രം യുവത്തിലെ പുതിയ സ്നീക് പീക് വീഡിയോ പുറത്തിറങ്ങി

നവാഗതനായ പിങ്കു പീറ്റര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് യുവം. അമിത് ചക്കാലയ്ക്കല്‍ ആണ് ചിത്രത്തിലെ നായകന്‍. വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിന് ശേഷം അമിത് നായകനായി എത്തുന്ന ചിത്രമാണിത്. ഡയാന ഹമീദ് ആണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ പുതിയ സ്നീക് പീക് വീഡിയോ പുറത്തുവിട്ടു.

ഇന്ദ്രന്‍സ്, സായികുമാര്‍, നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, നിര്‍മല്‍ പാലാഴി, അഭിഷേക് രവീന്ദ്രന്‍, ജാഫര്‍ ഇടുക്കി, ചെമ്ബില്‍ അശോകന്‍, ബൈജു ഏഴുപുന്ന, അനീഷ് ജി. മേനോന്‍, ജയശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തില്‍ അഭിഭാഷകന്‍ ആയിട്ടാണ് അമിത് എത്തുന്നത്. ഗോപിസുന്ദര്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

Leave A Reply
error: Content is protected !!