B-, O- രക്ത ഗ്രുപ്പുകളിൽ ഉൾപ്പെട്ടിട്ടുള്ളവർ രക്തദാനത്തിന് സന്നദ്ധമാകണമെന്ന് ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്ക്

B-, O- രക്ത ഗ്രുപ്പുകളിൽ ഉൾപ്പെട്ടിട്ടുള്ളവർ രക്തദാനത്തിന് സന്നദ്ധമാകണമെന്ന് ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്ക്

മസ്കറ്റ് :സുൽത്താനേറ്റിൽ B-, O- രക്ത ഗ്രുപ്പുകളിൽ ഉൾപ്പെട്ടിട്ടുള്ളവർ രക്തദാനത്തിന് സന്നദ്ധമാകണമെന്ന് ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്ക് അറിയിച്ചു.

ഈ ഗ്രുപ്പിൽ ഉൾപ്പെട്ടിട്ടുള്ള രക്തത്തിന്റെ വലിയ ക്ഷാമമാണ് നിലവിൽ നേരിടുന്നത്.അടിയന്തിര ശാസ്ത്ര ക്രിയകൾക്ക് പോലും രക്തം ലഭ്യമാകാത്ത സാഹചര്യമാണുള്ളത്.

രക്തം ദാനം ചെയ്യാൻ താൽപ്പര്യമുള്ളവർ ശനിയാഴ്ച മുതൽ വ്യായാഴ്ച മുതലുള്ള ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയുള്ള സമയങ്ങളിലും, വെള്ളിയാഴ്ചകളിൽ വൈകിട്ട് 3 മണി മുതൽ രാത്രി 8 മണി വരെയും രക്തദാനത്തിന് ഹാജരാകാവുന്നതാണ്.

Leave A Reply
error: Content is protected !!