മല്ലപ്പള്ളി താലൂക്ക് ആശുപത്രിയുടെഅടിസ്ഥാന വികസന പദ്ധതി ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

മല്ലപ്പള്ളി താലൂക്ക് ആശുപത്രിയുടെഅടിസ്ഥാന വികസന പദ്ധതി ശിലാസ്ഥാപനം നാളെ  മുഖ്യമന്ത്രി നിര്‍വഹിക്കും

മല്ലപ്പള്ളി താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന വികസനത്തിനായി കിഫ്ബിയില്‍ അനുവദിച്ച 38.5 കോടി രൂപയുടെ പദ്ധതി ശിലാസ്ഥാപനം നാളെ (18) ഉച്ച കഴിഞ്ഞ് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് അഡ്വ.മാത്യു ടി തോമസ് എംഎല്‍എ അറിയിച്ചു. 101 കിടക്കകളോടുകൂടിയ അഞ്ചു നില കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്. കെട്ടിട നിര്‍മ്മാണത്തിനായി 34.5 കോടി രൂപയും 9 കോടി രൂപയുടെ ഉപകരണങ്ങളും ചേര്‍ത്ത് 43 കോടി രൂപയ്ക്കാണ് താലൂക്ക് ആശുപത്രി ഒരുങ്ങുന്നത്.

വിവിധ സ്‌പെഷാലിറ്റി ഒ.പി, മോഡേനൈസ്ഡ് കാഷ്വാലിറ്റി, ഐസിയു, ഓപറേഷന്‍ തീയറ്റര്‍, ഡയാലിസിസ് യൂണിറ്റ്, സെന്‍ട്രാലൈസ്ഡ് ഓക്‌സിജന്‍ ഡിസ്ട്രിബൂട്ടിംഗ് സിസ്റ്റം, മോര്‍ച്ചറി, സീവേജ് ട്രീറ്റ്‌മെന്റ് സിസ്റ്റം, ബ്ലഡ് സ്റ്റോറേജ് സൗകര്യം, റേഡിയോളജി, ഫാര്‍മസി, ലാബ്, മള്‍ട്ടിലെയര്‍ കാര്‍ പാര്‍ക്കിംഗ് ഫെസിലിറ്റി തുടങ്ങിയ സംവിധാനങ്ങള്‍ പുതിയ ആശുപത്രി കെട്ടിടത്തില്‍ ഉണ്ടാകും. നിലവില്‍ കിടത്തി ചികിത്സ വിഭാഗമായി പ്രവര്‍ത്തിക്കുന്ന കെട്ടിടം പുതിയ കെട്ടിടത്തോടായി ചേര്‍ത്ത് മറ്റേണിറ്റി വാര്‍ഡ്, ലേബര്‍ റൂം, എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്റര്‍, നിയോനാറ്റല്‍ ഐസിയു എന്നിവയായി മാറും.
മല്ലപ്പള്ളി താലൂക്ക് ആശുപത്രി നിലവില്‍ വന്ന് 39 വര്‍ഷത്തിനു ശേഷമാണ് താലൂക്ക് ആശുപത്രിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം യാഥാര്‍ഥ്യമാകുന്നതെന്ന് മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. മല്ലപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനമാണ് 43 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസനം. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചരിത്രത്തിലെ വലിയ വികസന പ്രവര്‍ത്തനമെത്തിച്ച സംസ്ഥാന സര്‍ക്കാരിനോടും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറോടും മല്ലപ്പള്ളി നിവാസികള്‍ക്കുള്ള നന്ദി അറിയിക്കുന്നതായും അഡ്വ.മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു.

ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. അഡ്വ. മാത്യു ടി തോമസ് എംഎല്‍എ വികസന കാഴ്ച്ചപ്പാട് അവതരിപ്പിക്കുന്ന ചടങ്ങില്‍ രാജു എബ്രഹാം എംഎല്‍എ വിശിഷ്ടാതിഥിയായി പങ്കെടുക്കും. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Leave A Reply
error: Content is protected !!