തൃശ്ശൂര്‍ ജില്ലയില്‍ 442 പേര്‍ക്ക് കൂടി കോവിഡ്, 426 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ 442 പേര്‍ക്ക് കൂടി കോവിഡ്, 426 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 442 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 426 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4137 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 89 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 94,931 ആണ്. 90,145 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 425 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 01 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 12 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 30 പുരുഷന്‍മാരും 33 സ്ത്രീകളും പത്ത് വയസ്സിനു താഴെ 05 ആണ്‍കുട്ടികളും 11 പെണ്‍കുട്ടികളുമുണ്ട്. 7272 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 4718 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 2279 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 275 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ്. പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 9,15,907 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 357 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,39,639 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്.

Leave A Reply
error: Content is protected !!