“ദൃശ്യത്തിലെ എൻറെ കഥാപാത്രത്തിലൂടെ ഞാനെന്ന കലാകാരിയിൽ കൂടുതൽ ശുഭപ്രതീക്ഷ വെക്കാനുള്ള ഒരു വെളിച്ചം ആവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു”: അഞ്ജലി നായർ

“ദൃശ്യത്തിലെ എൻറെ കഥാപാത്രത്തിലൂടെ ഞാനെന്ന കലാകാരിയിൽ കൂടുതൽ ശുഭപ്രതീക്ഷ വെക്കാനുള്ള ഒരു വെളിച്ചം ആവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു”: അഞ്ജലി നായർ

ദൃശ്യം 2-ല്‍ തനിക്ക് മികച്ച വേഷം സമ്മാനിച്ച സംവിധായകന്‍ ജീത്തു ജോസഫിന് നന്ദി പറഞ്ഞുകൊണ്ട് നടി അഞ്ജലി നായര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു. ജീത്തു ജോസഫിനും സിനിമയിലെ എല്ലാ താരങ്ങൾക്കും നാനി അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് ആണ് ഇപ്പൊയിൽ ശ്രദ്ധ നേടുന്നത്. ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ മലയാളത്തിലെ എക്കാലത്തേയും മികച്ച ത്രില്ലറായ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം ഈ മാസം 19ന് ആമസോണ്‍ പ്രൈമില്‍ റിലീസിനായി ഒരുങ്ങുകയാണ്. അടുത്തിടെ സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

അഞ്ജലിയുടെ പോസ്റ്റ്:

ഒരു അഭിനേതാവിൻ്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എല്ലാവരും ഓർത്തിരിക്കുന്ന സിനിമകളുടെ ഭാഗമാകണം എന്നുള്ളതാണ്.

127 ഓളം സിനിമകൾ ചെയ്തു നിൽക്കുന്ന ഈ മുഹൂർത്തത്തിൽ അങ്ങനെയുള്ള കുറച്ചു സിനിമകളുടെ ചെറിയ ഭാഗം ചെയ്തുകൊണ്ട് പ്രേക്ഷകമനസ്സിൽ ഇടം പിടിക്കാനും… കൂടാതെ ബെൻ എന്നാ സിനിമയിലൂടെ കേരള സ്റ്റേറ്റ് അവാർഡ് വാങ്ങാനുള്ള ഭാഗ്യം ദൈവം ഒരുക്കിത്തന്നു.
പക്ഷേ അതിനുശേഷവും എനിക്ക് തന്ന… അല്ലെങ്കിൽ എന്നെ തേടി വന്ന സിനിമകളിൽ പലതിലും ഡയലോഗ് പോലും ഇല്ലാത്ത കഥാപാത്രങ്ങൾ ഉണ്ടായിരുന്നു. രണ്ടോ, മൂന്നോ, സീനുകൾ മാത്രമുള്ള വേഷങ്ങൾ ഉണ്ടായിരുന്നു. അമ്മയായും, അമ്മൂമ്മയായും, അമ്മായിയായും അഭിനയിക്കേണ്ട വേഷങ്ങൾ ഉണ്ടായിരുന്നു. ഇത് എല്ലാം കണ്ട എൻറെ സുഹൃത്തുക്കളും, പ്രേക്ഷകരും, എന്നെ ഒരുപാട് കുറ്റപ്പെടുത്തുകയും, പരിഹസിക്കുകയും, വിമർശിക്കുകയും, ചെയ്യാറുണ്ടായിരുന്നു… അഞ്ജലി എന്തിനാണ് ഇങ്ങനെയുള്ള സിനിമകൾ ചെയ്യുന്നത് എന്ന് ചോദിച്ചു..? എന്തിന് ഈ റോൾ ചെയ്തു..? കുറച്ചു കൂടി വെയിറ്റ് ചെയ്തിരുന്നെങ്കിൽ നല്ല റോൾ കിട്ടുമായിരുന്നില്ലേ?? അങ്ങനെ അങ്ങനെ നിരവധി ചോദ്യങ്ങൾ..
പക്ഷേ ജീവിതത്തിലെ യാഥാർത്ഥ്യങ്ങൾ ഓർത്തുകൊണ്ട് തന്നെയാണ് എനിക്ക് മുന്നിൽ വന്ന ചെറുതും വലുതുമായ സിനിമകൾ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്.
ഈയൊരു നിമിഷം ഞാൻ വളരെയധികം സന്തോഷിക്കുന്നു.. വീണ്ടും ഞാൻ ഒരുപാട് പ്രതീക്ഷിക്കുന്നു.. കാരണം ഇന്ത്യൻ സിനിമയുടെ തന്നെ ഭാഗമായ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗത്തിൽ എനിക്ക് വളരെ നല്ല ഒരു വേഷം തന്നു എന്നിൽ വിശ്വാസമർപ്പിച്ചാ എൻറെ ഡയറക്ടർ ജിത്തു ചേട്ടനും, സിനിമയുടെ ഭാഗമായ ഓരോരുത്തരെയും ഈ അവസരത്തിൽ ഓർത്തുകൊണ്ട് ഞാൻ നന്ദി അറിയിക്കുന്നു. വീണ്ടും ഒരു വലിയ അവസരം തന്നതിന് ദൈവത്തിനോടും, എന്നെ സപ്പോർട്ട് ചെയ്യുന്ന എൻറെ സിനിമയിലെ ഓരോ സഹോദരി സഹോദരങ്ങൾക്കും, പ്രേക്ഷകരായ നിങ്ങൾ എല്ലാവർക്കും, ദൃശ്യത്തിലെ എൻറെ കഥാപാത്രത്തിലൂടെ ഞാനെന്ന കലാകാരിയിലു കൂടുതൽ ശുഭപ്രതീക്ഷ വെക്കാനുള്ള ഒരു വെളിച്ചം ആവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഇനി അങ്ങോട്ട് എല്ലാവരുടെയും ഇഷ്ടം പോവാതെ തന്നെ നല്ല കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് മുന്നോട്ടു പോകണം എന്ന് ആഗ്രഹിക്കുന്നു.
ഇതൊക്കെ എഴുതി പിടിപ്പിച്ചിട്ടു എനിക്ക് എല്ലാവരും മോശം കമൻ്റ്സ് തരുമോ, എന്നെ ട്രോളുമൊ, എന്നെ ഇനിയും പരിഹസിക്കുമൊ എന്നൊന്നും അറിയില്ല.. കമൻ്റ്സ് പ്രതീക്ഷിച്ചുകൊണ്ടോ, ലൈക്ക് കിട്ടുമൊ എന്ന് പ്രതീക്ഷിച്ചുകൊണ്ടോ ഒന്നും അല്ല ഈ പോസ്റ്റ്. എല്ലാവരും അറിയണമെന്നുണ്ട് ഞാൻ മനപ്പൂർവം ആരെയും വെറുപ്പിക്കാൻ വേണ്ടിയല്ല സിനിമയിലെ ഓരോ കഥാപാത്രങ്ങൾ ചെയ്യുന്നത്.

Leave A Reply
error: Content is protected !!