മലയാളത്തിലെ ആദ്യ സമ്പൂർണ്ണ വെബ് സീരീസ് ‘ഇൻസ്റ്റാഗ്രാമം’ ഫെബ്രുവരി 22 മുതൽ നീസ്ട്രീമിൽ

മലയാളത്തിലെ ആദ്യ സമ്പൂർണ്ണ വെബ് സീരീസ് ‘ഇൻസ്റ്റാഗ്രാമം’ ഫെബ്രുവരി 22 മുതൽ നീസ്ട്രീമിൽ

കൊച്ചി: ബി. ടെക് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ മൃദുൽ നായർ സംവിധാനം ചെയ്യുന്ന ‘ഇൻസ്റ്റാഗ്രാമം’ ഫെബ്രുവരി 22 മുതൽ നീസ്ട്രീമിൽ ലഭ്യമാകും. അണ്ടിപ്പാറ എന്ന സാങ്കല്പിക ഗ്രാമത്തിൽ ജീവിക്കുന്ന നാല് വ്യത്യസ്ത യുവാക്കളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ഒരു ഹാസ്യ പരമ്പരയാണിത്. 25 മുതൽ 30 മിനിറ്റ് വരെ ദെെർഘ്യമുളള 14 എപ്പിസോഡുകളായിട്ടായിരിക്കും ആദ്യ സീസൺ റിലീസ് ചെയ്യപ്പെടുന്നത്.

മലയാളത്തിലെ യുവതാരനിരയിൽ ഉൾപ്പെട്ട ദീപക് പറമ്പോൾ, ഗണപതി, ഷാനി ഷാക്കി, സുബിഷ് സുധി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ ബാലു വർഗ്ഗീസ്, അർജുൻ അശോകൻ, അലൻസിയർ ലേ ലോപസ്, ഗായത്രി അശോക്, സാബുമോൻ എന്നിവരും മറ്റ് പല വേഷങ്ങളിൽ എത്തുന്നു. സണ്ണി വെയ്ൻ, സാനിയ ഇയ്യപ്പൻ, രമേഷ് പിഷാരടി, അദിതി രവി, സിദ്ധാർത്ഥ് മേനോൻ, ഡെയ്ൻ ഡേവിസ് എന്നിവർ അതിഥി വേഷങ്ങളിൽ എത്തുന്നു എന്നത് ഈ സിരീസിന്റെ മറ്റൊരു പ്രത്യേകത ആണ്.

എൽ.എസ്. ഫിലിം കോർപ്പിന്റെ ബാനറിൽ, ഡോ. ലീന എസ് നിർമ്മിക്കുന്ന ഈ സിരീസിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ജെ രാമകൃഷ്ണ കുളൂരും മൃദുൽ നായരും രഞ്ജിത്ത് പൊതുവാളും ചേർന്നാണ്. ഛായാഗ്രഹണം അരുൺ ജെയിംസ്, പവി കെ പവൻ , ധനേഷ് രവീന്ദ്രനാഥ് എന്നിവരാണ്. എഡിറ്റിംഗ് മനോജ് കണ്ണോത്ത്, സംഗീതം രാഹുൽ രാജ് എന്നിവർ നിർവ്വഹിച്ചിരിക്കുന്നു. മലയാളികളുടെ പ്രിയതാരം മമ്മൂട്ടി ആണ് ഇൻസ്റ്റാഗ്രാമത്തിന്റെ ആദ്യ പോസ്റ്റർ റിലീസ് ചെയ്യ്തത്. കൂടാതെ മറ്റു പല പ്രമുഖ താരങ്ങളും ഈ വെബ് സീരീസിന്റെ പോസ്റ്റർ അവരുടെ സോഷ്യൽ മീഡിയ പേജ് വഴി പങ്കുവെച്ചിരുന്നു.

Leave A Reply
error: Content is protected !!