ഐഎസ്എൽ : ഗോവ ഇന്ന് ഒഡിഷക്കെതിരെ.

ഐഎസ്എൽ : ഗോവ ഇന്ന് ഒഡിഷക്കെതിരെ.

ഐ എസ് എല്ലിൽ പ്ലേ ഓഫ് സ്ഥാനത്തിനായി പോരാടുന്ന എഫ് സി ഗോവ ഇന്ന് ഒഡീഷയെ നേരിടും. ഇപ്പോൾ ലീഗിൽ അഞ്ചാം സ്ഥാനത്താണ് ഗോവ ഉള്ളത്‌. അവസാന പത്തു മത്സരങ്ങൾ ഗോവ പരാജയം അറിഞ്ഞിട്ടില്ല എങ്കിലും ആകെ മൂന്ന് മത്സരങ്ങൾ മാത്രമെ ഈ അപരാജിത കുതിപ്പിൽ ഗോവ വിജയിച്ചിട്ടുള്ളൂ.

അവസാന ആറു മത്സരങ്ങളിലും സമനില ആയിരുന്നു ഗോവയുടെ സമ്പാദ്യം.ഗോവക്ക് ഇന്ന് വിജയിച്ചാൽ പ്ലേ ഓഫ് സ്ഥാനത്തേക്ക് തിരികെയെത്താം. നോർത്ത് ഈസ്റ്റും ഹൈദരബാദും ബെംഗളൂരുവും ഒക്കെ മികച്ച ഫോമിലേക്ക് ഉയർന്നതിനാൽ ഗോവയ്ക്ക് വിജയിച്ച് തുടങ്ങേണ്ടതുണ്ട്.

ഈ സീസണിൽ ആകെ ഒരു മത്സരം മാത്രം വിജയിച്ച ടീമാണ് ഒഡീഷ. അവർക്ക് എതിരെ കൂടുതൽ ഗോളുകൾ അടിച്ച് ഗോൾ ഡിഫറൻസ് വർധിപ്പിക്കാനും ഗോവ ഇന്ന് ശ്രമിക്കും. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.

Leave A Reply
error: Content is protected !!